ആലപ്പുഴ: ജില്ലയിൽ ആദ്യ വാക്സിൻ സ്വീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി. ഒമ്പത് കേന്ദ്രങ്ങളാണ് വിതരണത്തിനായി ജില്ലയിൽ സജ്ജമാക്കിയിരുന്നത്. ആരോഗ്യ മേഖലയിലെ എല്ലാവരെയും വാക്സിനേഷന് വിധേയമാക്കും. രാവിലെ 10.30ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദഘാടനം ചെയ്ത ശേഷമാണ് വാക്സിൻ വിതരണം തുടങ്ങിയത്.
ആദ്യ ദിനത്തില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് എല്ലാ മേഖലകളില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകരെയും തെരഞ്ഞെടുത്തിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറിനു പുറമെ ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍.എച്ച്.എം) ഡോ.കെ.ആര്‍.രാധാകൃഷ്ണന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സുജ.പി.എസ്, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ഗീത, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് സജി.പി.സാഗര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ റോഷന്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വസന്തി ലാറ , സ്റ്റോര്‍ സൂപ്രണ്ട് എസ്.സതീഷ്, ഡ്രൈവര്‍ സന്തോഷ്, ടി.ബി. സെന്‍ററിലെ ലാബ് ടെക്‌നീഷ്യന്‍ ജയ.എ, ആശ വർക്കർമാര്‍, അങ്കണവാടി ജീവനക്കാര്‍, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ വാക്‌സിന്‍ സ്വീകരിച്ചു.