ആലപ്പുഴ: ഓൺലൈനായി ഷെഡ്യൂൾ ചെയ്ത് സമയം അനുവദിക്കപ്പെട്ടവരും സ്പോട് രജിസ്ട്രേഷൻ വഴി വാക്സിൻ സ്വീകരിക്കാൻ അറിയിപ്പ് ലഭിച്ചവരും മാത്രമേ നാളെ മുതൽ വാക്സിനേഷനായി കേന്ദ്രങ്ങളിൽ എത്താവൂവെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
ശനിയാഴ്ച ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ ലഭിക്കുന്ന കേന്ദ്രങ്ങൾ
സർക്കാർ കേന്ദ്രങ്ങൾ :
ചേർത്തല താലൂക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, പുളിങ്കുന്ന് താലൂക്ക് ആശുപത്രി, തുറവൂർ താലൂക് ആശുപത്രി.
സ്വകാര്യ കേന്ദ്രങ്ങൾ :
ജോസ്കോ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി, ഡോ . ഉമ്മൻസ് ഐ ആശുപത്രി ആൻഡ് മൈക്രോ സർജറി സെന്‍റർ ചെങ്ങന്നൂർ, എസ് എൻ എം എം എച് ചേർത്തല, കെ വി എം ആശുപത്രി, പ്രൊവിഡൻസ് ആശുപത്രി, മാമൻ മെമ്മോറിയൽ ആശുപത്രി, സഞ്ജീവനി മൾട്ടി ആശുപത്രി, ദീപ ആശുപത്രി കരുവാറ്റ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പൂച്ചാക്കൽ മെഡിക്കൽ സെന്‍റർ , സെക്രട്ട് ഹാർട്ട് ജനറൽ ആശുപത്രി, കറ്റാനം മെഡിക്കൽ സെന്‍റർ , മോഹം ആശുപത്രി.