ആലപ്പുഴ : സംഘപരിവാർ ഉയർത്തിയ വർഗീയ വെല്ലുവിളികളെ അതിജീവിക്കാൻ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ച് നിൽക്കണമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. കണ്ണൂരിൽ നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ ദേശീയസമ്മേളനത്തിന്‍റെ ഭാഗമായുള്ള പതാകജാഥ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 26ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാവരും അണിനിരക്കണമെന്നും വിജയരാഘവൻ അഭ്യർഥിച്ചു.
ഗാന്ധിജി, അബ്‌ദുൾ കലാം ആസാദ്, നെഹ്റു, മുഹമ്മദ് അബ്‌ദുറഹ്മാന്‍, ഇ.എം.എസ്, ഏ.കെ.ജി തുടങ്ങിയ നേതാക്കളുടെ ഐക്യത്തിന്‍റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും ആ ഐക്യത്തെ തകർക്കാൻ അനുവദിക്കില്ലെന്ന ധീര പ്രഖ്യാപനമാണ് കേരളം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതിന്‍റെ ഭാഗമായി ജനുവരി 26 ന് പ്രഖ്യാപിച്ചിട്ടുള്ള മനുഷ്യച്ചങ്ങല ഇപ്പോൾ കന്യാകുമാരിക്ക് നീട്ടേണ്ട സ്ഥിതിയാണെന്നും എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ പറഞ്ഞു.