ETV Bharat / state

തുഷാർ മത്സരിക്കും: മണ്ഡലം തീരുമാനമായില്ല - thushar vellapally

തൃശ്ശൂരിൽ മത്സരിക്കാൻ കൂടുതൽ സാധ്യത. അഞ്ചിടത്തും ബിഡിജെഎസിന് വിജയസാധ്യതയെന്ന് തുഷാർ.

തുഷാർ മത്സരിക്കും: ബിഡിജെഎസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
author img

By

Published : Mar 26, 2019, 2:50 PM IST

Updated : Mar 27, 2019, 12:02 AM IST

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി തുഷാർ വെള്ളപ്പള്ളി. തൃശ്ശൂരിൽ മത്സരിക്കാനാണ് കൂടുതൽ സാധ്യത. മൂന്ന് മണ്ഡലങ്ങളിൽ ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഞ്ചിടത്തും ബിഡിജെഎസിന് വിജയസാധ്യതയുണ്ടെന്നും തുഷാർ വ്യക്തമാക്കി.

നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് താൻ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. വയനാടോ, തൃശ്ശൂരോ മത്സരിക്കുമെന്ന് വ്യക്തമാക്കിയ തുഷാർ അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും സൂചിപ്പിച്ചു. രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ സീറ്റ് ബിജെപിക്ക് നൽകാൻ തയ്യാറാണെന്നും തുഷാർ പറഞ്ഞു.

മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് ഇന്ന് പ്രഖ്യാപിച്ചു. ആലത്തൂരിൽ ടിവി ബാബു, മാവേലിക്കരയില്‍ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ എന്നിവരാണ് ബിഡിജെഎസ് സ്ഥാനാർഥികൾ. മറ്റ് രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു.

തുഷാർ മത്സരിക്കും: ബിഡിജെഎസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എസ്എൻഡിപി യോഗം എതിർത്തിട്ടില്ലെന്നും ജനറൽ സെക്രട്ടറിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാർ വ്യക്തമാക്കി. സീറ്റിന്‍റെ കാര്യത്തിൽ ബിഡിജെഎസിൽ കടുംപിടുത്തം ഇല്ല. സ്ഥാനാർത്ഥികളുടെ വിജയമാണ് പ്രധാനമെന്നും തുഷാർ കൂട്ടിച്ചേർത്തു.

Intro:Body:Conclusion:
Last Updated : Mar 27, 2019, 12:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.