ആലപ്പുഴ: കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൈയ്യുറകൾ സംഭാവന നൽകി ജില്ല റൈഫിൾ ക്ലബ്ബ്. പ്രതിരോധപ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ പൊലീസ് സേനയ്ക്ക് വേണ്ടിയാണ് മൂന്ന് ലക്ഷം രൂപയുടെ കൈയ്യുറകൾ നൽകിയത്. ചേർത്തല റൈഫിൾ ക്ലബ്ബിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കിരൺ മാർഷൽ, വൈസ് പ്രസിഡന്‍റും, ജില്ല പൊലീസ് മേധാവിയുമായി ജി ജയ്ദേവിന് ഗ്ലൗസുകൾ കൈമാറി.
ALSO READ: ആലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം
റൈഫിൾ ക്ലബ്ബ് വൈസ് പ്രസിഡന്‍റ് എ.സി ശാന്തകുമാർ എക്സിക്യൂട്ടിവ് അംഗങ്ങളായ എ.സി വിനോദ്കുമാർ, എസ് ജോയ്, ഡോ. ആന്‍റണി, അംഗങ്ങളായ മഹാദേവൻ, ഹരീഷ്, ജയൻ തോപ്പിൽ, ജി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. റൈഫിൾ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നേരത്തെയും പ്രതിരോധ സാമഗ്രികൾ സംഭാവന നൽകിയിരുന്നു.