ETV Bharat / state

കര്‍ശന ജാഗ്രതയില്‍ ആലപ്പുഴയില്‍ പരീക്ഷകള്‍ക്ക് തുടക്കമായി - vhsc

ശേഷിക്കുന്ന എസ്എസ്എൽസി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ജില്ലയിൽ 195 കേന്ദ്രങ്ങളിലായി നടന്നു. എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ മൂന്നു ദിവസം മുൻപ് തന്നെ അണുവിമുക്തമാക്കിയിരുന്നു.

SPECIAL_SECURITY_MEASURES_SSLC_EXAMS_  SSLC_EXAMS_  എസ്എസ്എൽസി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ  ആലപ്പുഴ  vhsc  sslc
ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ജില്ലയിൽ പരീക്ഷകൾ നടന്നു
author img

By

Published : May 26, 2020, 6:36 PM IST

ആലപ്പുഴ : കൊവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവച്ച ശേഷിക്കുന്ന എസ്എസ്എൽസി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ജില്ലയിൽ 195 കേന്ദ്രങ്ങളിലായി നടന്നു. കർശന ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് ആദ്യ ദിവസം പരീക്ഷകൾ നടന്നത്. സാമൂഹിക അകലം പാലിച്ചാണ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിയത്. കൈകൾ കഴുകി സാനിറ്റൈസർ ഉപയോഗിച്ച ശേഷം തെർമൽ സ്കാനർ ഉപയോഗിച്ച് വിദ്യാർഥികളുടെ ശരീര ഊഷ്മാവും പരിശോധിച്ചു. തുടർന്നാണ് പരീക്ഷാമുറികളിലേക്ക് കടത്തിവിട്ടത്. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ഒരു മുറിയിൽ 15 മുതൽ 20 വരെ വിദ്യാർത്ഥികളെ മാത്രമെ അനുവദിച്ചിരുന്നുള്ളൂ. പരീക്ഷയ്ക്ക് ശേഷവും അധ്യാപകരും സ്കൂൾ അധികൃതരും ചേർന്ന് ക്രമീകരണങ്ങൾ നടക്കുന്നതായി ഉറപ്പുവരുത്തി.

21994 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. വി.എച്ച്.എസ്.സിയ്ക്കും പരീക്ഷ നടന്നു. ഹയർ സെക്കൻഡറി വിഭാഗത്തിന് ചൊവ്വാഴ്‌ച പരീക്ഷയുണ്ടായിരുന്നില്ല. എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ മൂന്നു ദിവസം മുൻപ് തന്നെ അണുവിമുക്തമാക്കിയിരുന്നു. പരീക്ഷയുടെ ഇടവേളയിലും അണുനശീകരണം നടത്തി. പരീക്ഷയുടെ ഇടവേളയിൽ വിദ്യാർഥികൾക്ക് സാനിറ്റൈസർ നൽകി. സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ട് ഉള്ളവർക്കായി കെ എസ് ആർ ടി സി, ജല ഗതാഗത വകുപ്പ് സർവീസ് നടത്തിയിരുന്നു. കൂടാതെ സ്കൂൾ പി ടി എ യുടെ സഹായത്തോടെ വാഹന സംവിധാനവും തയ്യാറാക്കി. സ്കൂൾ ജീവനക്കാർക്ക് പുറമെ പോലീസ്, ഫയർ ഫോഴ്സ്, ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഹരിത കർമ സേന പ്രവർത്തകരും സ്റ്റുഡന്‍റസ് പൊലീസ് കേഡറ്റുകളും വിദ്യാർഥികളെ സുരക്ഷയോടെ പരീക്ഷ മുറികളിൽ എത്തിക്കാനായി മുൻപന്തിയിൽ ഉണ്ടായിരുന്നു. വാഹന സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.