ETV Bharat / state

വെള്ളക്കെട്ടിൽ വീണ് ഒന്നര വയസുകാരി മരിച്ചു - കുട്ടനാട്

കുട്ടനാട് മിത്രക്കരയിലാണ് സംഭവം. വീടിന് മുന്നില്‍ കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന സുരേഷിന്‍റെ മകള്‍ സമീതയാണ് മരിച്ചത്

വെള്ളക്കെട്ടിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു
author img

By

Published : Jul 24, 2019, 9:38 PM IST

Updated : Jul 25, 2019, 4:19 PM IST

ആലപ്പുഴ: കുട്ടനാട് മിത്രക്കരിയിൽ വീട്ടുവളപ്പിലെ വെള്ളക്കെട്ടിൽ വീണ് ഒന്നര വയസുകാരി മരിച്ചു. വെള്ളിപ്പറമ്പിൽ സുരേഷിന്‍റെ മകൾ സമീതയാണ് മരിച്ചത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന സമീത വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. പിന്നാലെ അമ്മ പ്രമീത ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

വീട്ടുവളപ്പിലെ വെള്ളക്കെട്ടിൽ വീണ് ഒന്നര വയസുകാരി മരിച്ചു

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകുന്നേരത്തോടെ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചു. കനത്ത മഴയ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഈ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കാൻ കഴിയാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്.

Intro:Body:നാടിനെയാകെ കണ്ണീരിലാഴ്ത്തി സമീത യാത്രയായി

ആലപ്പുഴ : ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി കൊണ്ട് അവരുടെ പൊന്നോമന സമീത യാത്രയായി. കുട്ടനാട് മിത്രക്കരിയിൽ വെള്ളിപ്പറമ്പിൽ സുരേഷിന്റെ മകൾ സമീതയാണ് വീട്ടുവളപ്പിലെ വെള്ളക്കെട്ടിൽ വീണുമരിച്ചത്.

വീടിന് മുന്നിൽ കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ഒന്നര വയസുകാരി സമീത കളിക്കിടെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. പിന്നാലെ അമ്മ പ്രമീത ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ധരിച്ചിരുന്ന ഉടുപ്പ് ഊരിപ്പോയതിനെത്തുടർന്ന് കുട്ടിയെ കണ്ടെത്താൻ കഴിയാതിരുന്ന അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകുന്നേരത്തോടെ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചു. കനത്തമഴയതുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് മൃതദേഹം ദഹിപ്പിക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്.

ഒരു നാടാകെ തങ്ങളുടെ പൊന്നോമനയെ അവസാനമായി ഒരുനോക്ക് കാണാൻ വെള്ളിപ്പറമ്പ് വീട്ടിൽ എത്തിയിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെ അമ്മ പ്രമീത തന്റെ പൊന്നോമനയ്ക്ക് അന്ത്യ ചുംബനം നൽകുന്ന കാഴ്ച കണ്ടുനിന്നവരെ കൂടി കണ്ണീരിലാഴ്ത്തി. ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയാണ് സമീതയ്ക്ക് മിത്രക്കരിക്കാർ വിടനൽകിയത്.Conclusion:
Last Updated : Jul 25, 2019, 4:19 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.