ETV Bharat / state

സംഘടനയിൽ നിന്ന് പുറത്താക്കി ; ആലപ്പുഴയിൽ വനിത അഭിഭാഷകയെ കാണാനില്ലെന്ന് പരാതി

യുവ അഭിഭാഷകൻ സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിൽ ദേവി പ്രതികരിച്ചിരുന്നു. തുടർന്ന് യൂണിയനിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് തിരോധാനം

author img

By

Published : Jul 16, 2022, 7:22 AM IST

lady Adovacte missing in Alappuzha  ആലപ്പുഴയിലെ വനിതാ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി  അഭിഭാഷക സംഘടനയിൽ നിന്ന് പുറത്താക്കി  missing woman advocate in Alappuzha  Search underway for missing woman advocate in Alappuzha  വനിതാ അഭിഭാഷകയെ കാണാനില്ല  Alappuzha news  ആലപ്പുഴ ജില്ല കോടതി അഭിഭാഷക
ആലപ്പുഴയിൽ വനിത അഭിഭാഷകയെ കാണാനില്ലെന്ന് പരാതി

ആലപ്പുഴ : ജില്ല കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് അമ്മയുടെ പരാതി. ദേവി ആർ.രാജിനെയാണ് വെള്ളിയാഴ്‌ച വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ കാറും ബാഗും കോടതിയങ്കണത്തിൽ നിന്ന് കണ്ടെത്തി.

സിപിഎം അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയൻ ജില്ല കമ്മിറ്റിയിൽ നിന്ന് ദേവിയെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് ഇവരെ കാണാതായതെന്ന് അഭിഭാഷകർ പറയുന്നു. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു പുറത്താക്കൽ.

ലോയേഴ്‌സ് യൂണിയൻ നേതാവ് കൂടിയായ യുവ അഭിഭാഷകൻ സഹപ്രവർത്തകയോട് മോശമായ രീതിയിൽ പെരുമാറിയിരുന്നു. ഇത് ദേവി ചോദ്യം ചെയ്‌തതാണ് തർക്കത്തിലേക്കും തുടർന്ന് സംഘടനാനടപടിയിലേക്കും നീങ്ങാൻ കാരണം. മകളെ കാണാനില്ലെന്നുകാട്ടി അമ്മ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ല നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.