ആലപ്പുഴ: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ പങ്ക് അന്വേഷിക്കുക, സർക്കാർ അഴിമതികൾ സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഏകദിന സത്യാഗ്രഹം അനുഷ്‌ഠിച്ച് കോൺഗ്രസ് നേതാക്കൾ. അഡ്വ. ഷാനിമോൾ ഉസ്‌മാൻ അരൂർ പാട്ടുകുളങ്ങരയിലെ എംഎൽഎ ഓഫിസിലും ഡിസിസി പ്രസിഡന്‍റ് അഡ്വ. എം.ലിജുവും കെപിസിസി ജനറൽ സെക്രട്ടറിയും എ.എ ഷുക്കൂർ മുല്ലയ്ക്കൽ ഡിസിസി ഓഫിസിലുമാണ് സത്യാഗ്രഹം അനുഷ്‌ഠിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സത്യാഗ്രഹങ്ങൾ ഓഫിസുകളിൽ നടത്തിയത്. ഇതിന് പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മണ്ഡലം - ബ്ലോക്ക് കോൺഗ്രസ് നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും സത്യാഗ്രഹം അനുഷ്‌ഠിക്കുന്നുണ്ട്.
ആലപ്പുഴയിൽ കോൺഗ്രസ് നേതാക്കളുടെ സത്യാഗ്രഹം
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സത്യാഗ്രഹങ്ങൾ ഓഫിസുകളിലാണ് നടത്തിയത്.