ETV Bharat / state

സാന്ത്വന സ്‌പര്‍ശം; ഖദീജക്ക് ലഭിച്ചത് സ്വന്തം വീട്, അദ്വൈതിന് സൗജന്യ ചികിത്സ

author img

By

Published : Feb 2, 2021, 1:19 PM IST

സാന്ത്വന സ്‌പര്‍ശം അദാലത്തിൽ മന്ത്രിമാരെ കാണാനെത്തിയ ആലപ്പുഴ സ്വദേശി ഖദീജക്ക് സ്വന്താമായൊരു വീടും പുറക്കാട് സ്വദേശി ധന്യയുടെ മകന് സൗജന്യ ചികിത്സ സഹായവുമാണ് ലഭ്യമായത്.

santhwana sparsham Adalat  santhwana sparsham Adalat alappuzha  സാന്ത്വന സ്‌പര്‍ശം അദാലത്ത്  ആലപ്പുഴ സ്വദേശി ഖദീജ  പുറക്കാട് സ്വദേശി ധന്യ
സാന്ത്വന സ്‌പര്‍ശം; ഖദീജക്ക് ലഭിച്ചത് സ്വന്തം വീടെന്ന കെട്ടുറപ്പ്, കുഞ്ഞു അദ്വൈതിന് സൗജന്യ ചികിത്സ

ആലപ്പുഴ: സാന്ത്വന സ്‌പര്‍ശം അദാലത്തിൻ്റെ വേദിയായ ലജ്‌നത്തുല്‍ മുഹമ്മദിയ സ്‌കൂളിൻ്റെ മുന്നിലൂടെ പോകുമ്പോഴാണ് ഖദീജ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്ത് നടക്കുന്നതായി അറിഞ്ഞത്. കഴിയുമെങ്കില്‍ മന്ത്രിമാരുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി അദാലത്ത് വേദിയില്‍ എത്തിയ ഭിന്നശേഷിക്കാരിയായ ഖദീജ മടങ്ങിയത് സ്വന്തമായൊരു വീടെന്ന സ്വപനം യാഥാർഥ്യമാകുമെന്ന ഉറപ്പോടെയാണ്. മന്ത്രി ജി. സുധാകരനാണ് ഖദീജയുടെ മൂന്ന് സെൻ്റ് സ്ഥലത്ത് സ്വന്തമായൊരു വീട് എന്ന സ്വപ്‌നത്തിന് അദാലത്ത് വേദിയില്‍ വച്ച് ഉറപ്പ് നൽകിയത്. മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, ഡോ.ടി.എം തോമസ് ഐസക്ക് എന്നിവരുടെ ഒപ്പം നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് ഖദീജ മടങ്ങിയത്.

പുറക്കാട് പഞ്ചായത്തിൽ രണ്ടാം വാര്‍ഡിലെ ധന്യയുടെ മൂന്നുമാസം പ്രായമായ മകന്‍ അദ്വൈതിന് സൗജന്യ തുടര്‍ ചികിത്സാ സഹായമാണ് സാന്ത്വന സ്‌പര്‍ശത്തിലൂടെ ലഭ്യമായത്. കുഞ്ഞുമായി അദാലത്തില്‍ നേരിട്ടെത്തിയ ധന്യ, ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിനെ കാണുകയും കുഞ്ഞിൻ്റെ രോഗബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് ധനസഹായം അനുവദിച്ചത്. ആന്തരിക അവയങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നവും ഹൃദയ സംബന്ധമായ അസുഖവുമാണ് കുഞ്ഞിനുള്ളത്. കുഞ്ഞിൻ്റെ ആദ്യ ശസ്‌ത്രക്രിയ ഇതിനകം കഴിഞ്ഞു. ഇനി രണ്ട് ശസ്‌ത്രക്രിയകള്‍ കൂടി പൂര്‍ത്തിയായാല്‍ മാത്രമേ അദ്വൈതിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കൂ. അസുഖമുള്ള കുഞ്ഞാണെന്ന് അറിഞ്ഞതോടെ ധന്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് ധന്യയുടെ പിതാവിൻ്റെ സഹായത്തോടെയാണ് ജീവിതം മുന്‍പോട്ടു പോയിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് പിതാവ് മരിച്ചിരുന്നു. ചികിത്സക്കുള്ള മുഴുവന്‍ പണവും സൗജന്യമായി നല്‍കാമെന്ന ധനമന്ത്രിയുടെ ഉറപ്പിൽ ആത്മവിശ്വാസത്തോടെയാണ് ധന്യ അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.