ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി അതിഷി. സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായാണ് അതിഷിയും മറ്റ് മന്ത്രിമാരും കൂടിക്കാഴ്‌ച നടത്തിയതെന്ന് ആംആദ്‌മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. യോഗത്തിന് ശേഷം രാജ് നിവാസിലെത്തിയ സംഘം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. വൈകിട്ട് 4.30 ഓടെയാണ് മന്ത്രി സത്യപ്രജ്ഞ ചൊല്ലി അധികാരത്തിലേറിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേരത്തെ സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി മുതൽ ഡൽഹിയുടെ മുഖ്യമന്ത്രിയായി അതിഷിയെ നിയമിച്ചുകൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു ഉത്തരവ് ഇറക്കിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന്‍റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിയും രാഷ്‌ട്രപതി അംഗീകരിച്ചിരുന്നു. എന്നാൽ അതിഷി സത്യപ്രതിജ്ഞ ചെയ്യും വരെ കെജ്‌രിവാളിനാണ് ചുമതലയെന്നും രാഷ്‌ട്രപതി നേരത്തെ അറിയിച്ചു.
അതിഷിക്കൊപ്പം സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗഹ്‌ലോട്ട്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത്ത് എന്നീ അഞ്ച് മന്ത്രിമാരുടെ നിയമനത്തിനും രാഷ്‌ട്രപതി അനുമതി നൽകിയിരുന്നും. ഇവരും സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിൽ സന്തോഷമുണ്ടെന്നും എന്നാൽ അദ്ദേഹം സ്ഥാനം രാജിവച്ചതിൽ ദുഃഖമുണ്ടെന്നുമാണ് അതിഷി നേരത്തെ പ്രതികരിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കെജ്‌രിവാളിനെ മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരാൻ താൻ കഠിനമായി പരിശ്രമിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അതിഷി പ്രതികരിച്ചിരുന്നു.
സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷമാണ് ഡല്‍ഹിയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയായി അതിഷി എത്തുന്നത്. 43ാം വയസിലാണ് അതിഷി ഡൽഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകുന്നത്.
മുൻ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരിക്കെ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ അതിഷി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2023 മാർച്ചിലാണ് ഡൽഹി മന്ത്രിസഭയിലെത്തുന്നത്.
Also Read: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം അഞ്ച് മന്ത്രിമാരും