ETV Bharat / entertainment

വേട്ടയ്യനിലെ വില്ലനായി സാബുമോന്‍; ചിത്രത്തിന്‍റെ പ്രിവ്യൂ പുറത്തുവിട്ടു - vettaiyan preview video launched

author img

By ETV Bharat Entertainment Team

Published : 3 hours ago

വേട്ടയ്യന്‍റെ പ്രിവ്യു വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഒക്‌ടോബര്‍ 10ന് തിയേറ്ററുകളില്‍ എത്തും. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായികയായെത്തുന്നത്.

TAMIL MOVIE VETTAIYAN  RAJINIKANTH MOVIE VETTAIYAN  രജനികാന്ത് വേട്ടയ്യന്‍ സിനിമ  വേട്ടയ്യന്‍ പ്രിവ്യു വീഡിയോ പുറത്ത്
vettaiyan cinema poster (ETV Bharat)

സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന 'വേട്ടയ്യന്‍' സിനിമയുടെ അപ്‌ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ ഗാനവും ക്യാരക്‌ടര്‍ വീഡിയോയുമെല്ലാം ഒരു മാസ് ചിത്രമായിരിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും ലുക്കും പുറത്തുവരുമ്പോള്‍ അത് വലിയ ചര്‍ച്ചയായിരുന്നു. പ്രത്യേകിച്ച് രജനികാന്തിന്‍റേത്. എന്‍കൗണ്ടര്‍ സ്‌പെഷിലിസ്‌റ്റായാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്.

സത്യദേവ എന്ന കഥാപാത്രമായി അമിതാഭ് ബച്ചനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രജനികാന്തിന്‍റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജുവാര്യര്‍ എത്തുന്നത്. താര എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഫഹദ് ഫാസില്‍, റാണ ദഗുബതി, കിഷോര്‍, റിതിക സിങ്, ദുഷാര വിജയന്‍, രോഹിണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോഴിതാ വേട്ടയ്യന്‍റെ പ്രിവ്യൂ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രവ്യൂവില്‍ മലയാളി താരമായ സാബുമോനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ചിത്രത്തിലെ പ്രധാന വില്ലനാണോ സാബുമോന്‍ എന്ന ചര്‍ച്ചയും പ്രേക്ഷകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്തായാലും മാസ് പടത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ് ആരാധകര്‍.

'മനസിലായോ' എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനവും പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റ്ലിസ്‌റ്റില്‍ ഇടം പിടിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഒക്‌ടോബര്‍ 10ന് തിയേറ്ററുകളില്‍ എത്തും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം.

Also Read: മഞ്ജു വാര്യരെ ബച്ചന് പരിചയപ്പെടുത്തി രജനികാന്ത്; കൗതുകമായി വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.