ETV Bharat / state

കേരളത്തിന്‍റെ പുതിയ ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം - CHIEF JUSTICE Nitin Madhukar Jamdar

കേരള ഹൈക്കോടതി ജസ്റ്റിസായി നിതിൻ മധുകർ ജാംദാറിനെ നിയമിച്ചു. ഇത് ബോംബെയില്‍ നിന്നെത്തുന്ന നാലാമത്തെ ചീഫ് ജസ്റ്റിസ്. എട്ട് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍.

JUSTICE NITIN MADHUKAR JAMDAR  KERALA HIGH COURT CHIEF JUSTICE  ജസ്റ്റിസ് നിതിൻ മധുകർ ജാംദാര്‍  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
High Court Of Kerala And Nitin Madhukar Jamdar (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 10:59 PM IST

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദാറിനെ നിയമിച്ചു. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. നിലവിവല്‍ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസാണ് നിതിൻ മധുകർ ജാംദാർ. അദ്ദേഹം ഉടന്‍തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് കെആർ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും നിയമിച്ചു. കേരളത്തിനും മദ്രാസിനും പുറമെ ആറ് ഹൈക്കോടതികളില്‍ കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെയുള്ള ഹർജി അടുത്ത ആഴ്ച്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.

മറ്റ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ ഇവരൊക്കെ :

  1. ജസ്റ്റിസ് മൻമോഹൻ-ഡല്‍ഹി ഹൈക്കോടതി
  2. ജസ്റ്റിസ് എംഎസ് രാമചന്ദ്ര റാവു- ജാർഖണ്ഡ് ഹൈക്കോടതി
  3. ജസ്റ്റിസ് തഷി റബ്‌സ്ഥാൻ - ജമ്മു കശ്‌മീർ, ലഡാക്ക് ഹൈക്കോടതി
  4. ജസ്റ്റിസ് രാജീവ് ശഖ്‌ദർ-ഹിമാചൽ പ്രദേശ് ഹൈക്കോടതി
  5. ജസ്റ്റിസ് സുരേഷ് കുമാർ കെയ്‌ത്-മധ്യപ്രദേശ് ഹൈക്കോടി
  6. ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി-മേഘാലയ ഹൈക്കോടതി

Also Read: സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു, ചാനലില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പരസ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.