കലാകിരീടം ഏറ്റുവാങ്ങി തൃശൂര്‍ ജില്ലാ സംഘം. വേദിയില്‍ ആഹ്ലാദാരവം.
ETV Bharat / education-and-career
Live: കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴുന്നു; സമാപന ചടങ്ങ് തുടങ്ങി - KERALA STATE KALOLSAVAM 2025
Published : 18 hours ago
|Updated : 9 hours ago
തിരുവനന്തപുരം: തലസ്ഥാനത്തെ കൗമാര കലാമാമാങ്കത്തിന് തിരശീല വീഴാൻ ഇനി നിമിഷങ്ങൾ മാത്രം. 1008 പോയിന്‍റുകളോടെ സ്വർണക്കപ്പെടുത്ത് തൃശൂർ. 1007 പോയന്‍റുമായി പാലക്കാട് രണ്ടാമത്. 1003 പോയന്‍റുമായി കണ്ണൂർ മൂന്നാമത്. സ്‌കൂളുകളിൽ ആലത്തൂര്‍ ഗുരുകുലം 12-ാം തവണയും ചാംപ്യന്‍മാർ. ഇക്കുറി ഗുരുകുലം നേടിയത് 171 പോയിന്‍റ്.
LIVE FEED
മികച്ച സ്‌കൂളുകള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ച് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍
സ്കോളര്‍ഷിപ്പ് തുക കൂട്ടുന്നത് പരിഗണനയിൽ
സംസ്ഥാന കലോല്‍സവത്തില്‍ എ ഗ്രേഡ് ലഭിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള 1000 രൂപയുടെ സാംസ്കാരിക സ്കോളര്‍ഷിപ്പ് 1500 രൂപയാക്കുന്നത് പരിഗണിക്കും- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
സൗജന്യ സിനിമാ ടിക്കറ്റ്
കലോത്സവത്തിൽ ചാമ്പ്യന്മാരായ തൃശ്ശൂർ ജില്ലയിലെ വിജയികളായ കലോത്സവ താരങ്ങൾക്ക് താന്‍ പ്രധാന വേഷത്തിലെത്തുന്ന രേഖാചിത്രം എന്ന കുറ്റാന്വേഷണ സിനിമ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്‌ത് ആസിഫ് അലി. പ്രഖ്യാപനം കലോത്സവ സമാപന ചടങ്ങിലെ പ്രസംഗത്തിൽ.
"അഭിമാനത്തോടെയാണ് ഇവിടെ നിൽക്കുന്നത്. ഇവിടെ സംസാരിക്കുന്നത് സിനിമ എന്ന കല തന്ന ഭാഗ്യം മൂലം. കലയെ ആരും കൈവിടരുത് അത് നിങ്ങളെ ലോകം മുഴുവൻ അറിയിക്കും." - ആസിഫ് അലി
സമാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
"പരാതികൾ ഇല്ലാതെ ഭംഗിയാകിയ കലോത്സവത്തിന് ശിവൻ കുട്ടിക്കും സംഘടകർക്കും അഭിനന്ദനം. ലോകത്തിനു മുന്നിൽ അഭിമാനത്തോടെ തലയുയർത്തി പറയാൻ പറ്റുന്നതാണ് ഇത്. ബാല്യത്തിലെയും കൗമാരത്തിലെയും ഗൃഹതുര ഓർമകളിലേക്ക് കൊണ്ടുപോകുന്നു. എല്ലാ മത്സരങ്ങളും ഓരോന്നും അത്രയും മികച്ചത്. ജഡിങ് പ്രയാസപ്പെട്ടുകാണും . നാടിന്‍റെ സമ്പത്ത് ആണ് കുട്ടികൾ." - വി ഡി സതീശൻ.
ആസിഫ് അലിയും ടോവിനോ തോമസും വേദിയിൽ
സ്‌കൂൾ കലോത്സവ സമാപന സമ്മേളന വേദിയിൽ ആസിഫ് അലിയും ടോവിനോ തോമസും.
ചടങ്ങ് തുടങ്ങി
കലോത്സവത്തിന്‍റെ സമാപന സമ്മേളനം സെൻട്രൽ സ്‌റ്റേഡിയത്തിലെ പ്രധാന വേദിയായ എംടി– നിളയിൽ തുടങ്ങി.
മുഖ്യാതിഥികൾ കലോത്സവ നഗരിയിൽ
സമാപന സമ്മേളനത്തിന്‍റെ ഉദ്‌ഘാടന ചടങ്ങിനെത്തിയ ടൊവിനോയും ആസിഫ് അലിയും മന്ത്രി വി ശിവന്‍കുട്ടിക്കൊപ്പം.
സമാപന സമ്മേളനം ഉടന്‍
സമാപന സമ്മേളനം സെൻട്രൽ സ്‌റ്റേഡിയത്തിലെ പ്രധാന വേദിയായ എംടി– നിളയിൽ ഉടന്‍ തുടങ്ങും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
കിരീടം നിലനിർത്തി ഗുരുകുലം
സ്‌കൂളുകളിൽ ആലത്തൂര്‍ ഗുരുകുലം 12-ാം തവണയും ചാംപ്യന്‍മാർ. ഇക്കുറി ഗുരുകുലം നേടിയത് 171 പോയിന്‍റ്. 116 പോയിന്‍റുമായി വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാമത്. 106 പോയിന്‍റുള്ള മാനന്തവാടി എംജിഎംഎച്ച്എസ്എസ് മൂന്നാം സ്ഥാനത്ത്.
തൃശൂരിന് കലാകിരീടം
കലാമാമാങ്കത്തിന് തിരശീല വീഴുമ്പോൾ സ്വർണകപ്പ് തൃശൂരിലേക്ക്. 1008 പോയന്‍റുമായി തൃശൂർ ഒന്നാമതെത്തി . 1007 പോയന്‍റുമായി പാലക്കാട് രണ്ടാമത്. 1003 പോയന്‍റുമായി കണ്ണൂർ മൂന്നാമത്. കാൽ നൂറ്റാണ്ടിന് ശേഷമാണ് കപ്പ് തൃശൂരിലെത്തുന്നത്. 1999 ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് Read More..
'സുവർണ' പോരാട്ടം അവസാന ലാപ്പിലേക്ക്
അവസാന മണിക്കൂറുകളിൽ മുറുകി 'സുവർണ' പോരാട്ടം. 249 മത്സരങ്ങളിൽ 240 മത്സരങ്ങളുടെ ഫലങ്ങളും പുറത്തു വന്നു കഴിയുമ്പോള്‍ 970 പോയിന്‍റുകളുമായി തൃശൂർ ഒന്നാം സ്ഥാനത്താണ്. 966 പോയിന്‍റുകളുമായി പാലക്കാടും കണ്ണൂരും തൊട്ടുപുറകെയുണ്ട്. 964 പോയിന്‍റുകളുമായി കോഴിക്കോട് ആണ് മൂന്നാമത്. ഇനി വരാനിരിക്കുന്ന 9 മത്സരങ്ങളിലെ ഫലങ്ങള്‍ നിർണായകമാണ്. അതേസമയം പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം മികച്ച സ്‌കൂളിനായുള്ള പോരാട്ടത്തിൽ അനിഷേധ്യ കുതിപ്പ് തുടരുകയാണ്.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പ്രധാനവേദിയില്‍ മത്സരങ്ങള്‍ അതിവേഗം പൂര്‍ത്തിയാവുന്നു. രാവിലെ 9.05 ന് തന്നെ ആരംഭിച്ച ഹയര്‍സെക്കണ്ടറി വിഭാഗം നാടോടി നൃത്ത മത്സരത്തില്‍ ആകെയുള്ള 14 മത്സരാര്‍ഥികളില്‍ 11 ടീമുകളും പ്രകടനം പൂര്‍ത്തിയാക്കി.
ഏറ്റവുമധികം ടീമുകള്‍ മത്സരിച്ച പെണ്‍കുട്ടികളുടെ ഹൈസ്‌കൂള്‍ വിഭാഗം സംഘ നൃത്തത്തില്‍ 17 ടീമുകള്‍ക്ക് എ ഗ്രേഡ്. സ്‌പെഷ്യല്‍ ഓര്‍ഡറിലൂടെ മത്സരത്തിനെത്തിയ 3 ടീമുകള്‍ ഹയര്‍ അപ്പീല്‍ നല്‍കി.
ഇന്നലെ രാത്രി വൈകി സമാപിച്ച ഹൈസ്‌കൂള്‍ നാടക മത്സരത്തില്‍ പങ്കെടുത്ത 18 ടീമുകളില്‍ 13 പേര്‍ക്കും എ ഗ്രേഡ്. വയനാട്ടിലെ വെള്ളാര്‍മല ജി വി എച്ച് എസ് എസിലെ കെ ബി അമല്‍ജിത്തും സംഘവും അവതരിപ്പിച്ച വെള്ളപ്പൊക്കത്തില്‍ എന്ന നാടകത്തിന് എ ഗ്രേഡ്. കോഴിക്കോട് മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളിന്‍റേയും കോഴിക്കോട് തിരുവങ്ങൂര്‍ സ്‌കൂളിന്‍റേയും നാടകങ്ങള്‍ക്കും എ ഗ്രേഡ്.
അവസാന ദിന മത്സരങ്ങള്‍ക്ക് തുടക്കം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ അവസാന ദിനമായ ഇന്ന് മത്സരങ്ങള്‍ക്ക് തുടക്കമായി. വേദി 1ല്‍ എച്ച്‌എസ് വിഭാഗം (ബോയ്‌സ്) നാടോടിനൃത്തവും വേദി 2ല്‍ എച്ച്‌എസ്‌എസിന്‍റെ സ്‌കിറ്റും വേദി 3ല്‍ എച്ച്‌എസ് വിഭാഗം (ബോയ്‌സ്) കേരള നടനവും അരങ്ങേറുന്നു.