മധ്യപ്രദേശ്: ഭോപ്പാലിൽ നിന്നും മോഷണം പോയ കന്നുകാലികളെ കണ്ടെത്തിയതായി പൊലീസ്. മോഷണം പോയ 47 കന്നുകാലികളാണ് കണ്ടെത്തിയത്. റൂനഹ ഗ്രാമത്തിലെ ഗോശാലയിൽ ബുധനാഴ്‌ചയാണ് (സെപ്‌റ്റംബർ 18) കവര്‍ച്ച നടന്നത്.
കന്നുകാലികൾ മോഷണം പോയതായി വിവരം ലഭിച്ചയുടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പശുക്കിടാക്കൾ ഉൾപ്പെടെ 47 കന്നുകാലികളെയാണ് കാണാതായത്. അന്വേഷണത്തിൽ പശുക്കളെ കണ്ടെത്തിയെങ്കിലും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
'കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം നടന്നത്. ഗണേശ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾ അവിടെ ഉണ്ടായിരുന്നില്ല. അന്ന് രാത്രിയാണ് പശുക്കിടാക്കൾ ഉൾപ്പെടെ 47 കന്നുകാലികൾ മോഷണം പോയത്. കന്നുകാലികൾ മോഷണം പോയ വിവരം തൊട്ടടുത്ത ദിവസമാണ് ഉടമസ്ഥൻ അറിയുന്നത്. തുടർന്ന് ഗോശാല നടത്തിപ്പുകാർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു' വെന്ന് പൊലീസ് സൂപ്രണ്ട് (എസ്‌പി, റൂറൽ) പ്രമോദ് കുമാർ സിൻഹ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗോശാല നടത്തിപ്പുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഗ്രാമത്തിന് സമീപത്തുള്ള വനമേഖലയിൽ നിന്നും മോഷണം പോയ എല്ലാ കന്നുകാലികളെയും പൊലീസ് കണ്ടെത്തിയതായി പ്രമോദ് കുമാർ സിൻഹ അറിയിച്ചു.
അതേസമയം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ നേരത്തെയും നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും അവർക്കായി തെരച്ചിൽ ഊർജിതമാണെന്നും എസ്‌പി അറിയിച്ചു. സംഭവത്തില്‍ ഊര്‍ജിത അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.