ETV Bharat / bharat

പ്രണയിനിയെ ചൊല്ലി തര്‍ക്കം; യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്: അറസ്റ്റ് - Youth Killed By Friend Karnataka - YOUTH KILLED BY FRIEND KARNATAKA

പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്. പ്രതി അറസ്റ്റില്‍.

KARNATAKA Murder Case  FRIEND KILLED YOUTH IN KARNATAKA  യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി  യുവാവിനെ തലക്കടിച്ച് കൊന്നു
Varun, Accused Divesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 10:10 PM IST

ബെംഗളൂരു: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. കര്‍ണാടക സ്വദേശി ദിവേഷാണ് പൊലീസ് പിടിയിലായത്. വരുൺ കോട്ടിയാനാണ് (24) കൊല്ലപ്പെട്ടത്. ഗെദ്ദലഹള്ളിയിൽ ഇന്ന് (സെപ്‌റ്റംബർ 21) രാവിലെയാണ് സംഭവം.

പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയായ ദിവേഷുമായി പ്രണയത്തിലായിരുന്ന യുവതി അടുത്തിടെ പ്രണയം നിരസിക്കുകയും മരിച്ച വരുണുമായി സൗഹൃദത്തിലാകുകയും ചെയ്‌തിരുന്നു. ഇതേ ചൊല്ലി ഇന്നലെ (സെപ്‌റ്റംബര്‍ 20) രാത്രി ഇരുവരും വാക്ക് തര്‍ക്കമുണ്ടായിരുന്നു.

എന്നാല്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും തമ്മില്‍ രാവിലെയും വാക്കേറ്റം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ ദിവേഷ്‌ കല്ലുകൊണ്ട് വരുണിനെ തലക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ വരുണ്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ബെംഗളൂരുവിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുന്ന വരുണും പ്രതിയായ ദിവേഷും കഴിഞ്ഞ ഒരു വർഷമായി ഗെദ്ദലഹള്ളിയിലെ വാടക വീട്ടിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്.

Also Read: വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.