സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് നായനാകുന്ന 'വേട്ടയ്യന്‍' എന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് നടന്നത്. ഇപ്പോഴിതാ ഓഡിയോ ലോഞ്ചിനിടെ മലയാളത്തിന്‍റെ പ്രിയ താരം മഞ്ജുവാര്യരുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
'വേട്ടയ്യനി'ല്‍ എല്ലാ കഥാപാത്രങ്ങളും അവരവരവുടെ ട്രാക്കില്‍ കഥ പറയുന്നുണ്ടെന്നും തന്‍റെ കഥാപാത്രം ചിത്രത്തിലെ പ്രധാന വേഷമാണെന്നും മഞ്ജു വാര്യര്‍ പറയുന്നു. ഞങ്ങള്‍ വളരെ ഹാപ്പിയായിട്ട് ഷൂട്ട് ചെയ്‌ത പാട്ടാണ് 'മനസിലായോ' അത് പ്രേക്ഷകര്‍ക്ക് ഇഷ്‌ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
'മനസിലായോ' ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല. നല്ല കഥയില്‍ നല്ല സംവിധായകരോടൊപ്പം നല്ല നടന്മാരോടൊപ്പവും പ്രേക്ഷകര്‍ക്ക് ഇഷ്‌ടപ്പെടുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. നിങ്ങള്‍ ജ്ഞാനവേല്‍ സാറിന്‍റെ പടങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ മനസിലാവും. വെറുതെ ഒരു കഥാപാത്രത്തെ സിനിമയിലേക്ക് പ്ലേസ് ചെയ്യുന്ന ആളല്ല അദ്ദേഹം". മഞ്ജുവാര്യര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചിത്രത്തില്‍ രജനികാന്തിന്‍റെ ഭാര്യയുടെ റോളിലാണ് മഞ്ജുവാര്യര്‍ എത്തുന്നത്. താരത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. താര എന്ന കഥാപാത്രമായാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ എത്തുന്നത്. വേട്ടയ്യന്‍റെ ആത്മാവിനെയും ഹൃദയത്തെയും പരിചയപ്പെടുത്തുന്നുവെന്ന കുറിപ്പോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പങ്കുവച്ചത്.
അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, ദുഷാര വിജയന്‍, റിതിക സിങ്, കിഷോര്‍, ജിഎം സുന്ദര്‍, രോഹിണി, രമേശ് തിലക്, റാവോ രമേശ് എന്നിവരും മുഖ്യവേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒക്‌ടോബര്‍ 10ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
Also Read: 'രാഷ്‌ട്രീയം ചോദിക്കരുത്'; മാധ്യമങ്ങളോട് ക്ഷുഭിതനായി രജനികാന്ത്: വീഡിയോ