ETV Bharat / state

മലപ്പുറത്തെ നിപബാധ; 6 പേരുടെ പരിശോധന ഫലം കൂടെ നെഗറ്റീവ് - MALAPPURAM NIPAH OUTBREAK - MALAPPURAM NIPAH OUTBREAK

ഇതുവരെ 74 പരിശോധന ഫലങ്ങളാണ് നെഗറ്റീവായത്. അതേസമയം രോഗലക്ഷണങ്ങളുമായി രണ്ട് പേരെ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

KERALA NIPAH TEST RESULTS  MALAPPURAM NIPAH CASE  മലപ്പുറം നിപ ബാധ  NIPA OUTBREAK 2024 SEPTEMBER KERALA
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 8:09 PM IST

മലപ്പുറം : നിപ രോഗ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബർ 21) പുറത്ത് വന്ന ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 74 പരിശോധന ഫലങ്ങളാണ് നെഗറ്റീവായത്.

മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്.
177 പേര്‍ പ്രൈമറി കോണ്‍ടാക്‌ട് പട്ടികയിലും 90 പേര്‍ സെക്കന്‍ററി കോണ്‍ടാക്‌ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം, രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്‌മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം നാല് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നതെന്ന് മന്ത്രി അറിയിച്ചു. ഇന്ന് ആറ് പേര്‍ക്ക് ഉള്‍പ്പെടെ 274 പേര്‍ക്കാണ് കോള്‍ സെന്‍റര്‍ വഴി മാനസിക പിന്തുണ നല്‍കിയത്.

Also Read: മലപ്പുറത്തെ നിപ, എംപോക്‌സ് സ്ഥിരീകരണം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.