ETV Bharat / bharat

'ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു, ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്': ശിവരാജ് സിങ് ചൗഹാൻ - BJP Poll Preparation in Jharkhand - BJP POLL PREPARATION IN JHARKHAND

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ശിവരാജ് സിങ് ചൗഹാൻ. സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സഖ്യ സര്‍ക്കാരിലെ ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെട്ടു.

SHIVRAJ SINGH CHAUHAN BJP  ശിവരാജ് സിങ് ചൗഹാന്‍ ബിജെപി  BJP ELECTION IN JHARKHAND  ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്
Shivraj Singh Chauhan (ETV Bharat)
author img

By ANI

Published : Sep 21, 2024, 8:11 PM IST

റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. പാർട്ടിയുടെ തയ്യാറെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച ചൗഹാൻ, ജാർഖണ്ഡ് മുക്തി മോർച്ച കോൺഗ്രസ് സഖ്യത്തെ വിമർശിക്കുകയും ചെയ്‌തു. അഴിമതിയിലും അസത്യത്തിലും മുങ്ങിയ സഖ്യ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌ത്രീ ശാക്തീകരണത്തിലും യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിലും ഊന്നിക്കൊണ്ടുള്ളതായിരിക്കും ജാർഖണ്ഡിലെ ബിജെപിയുടെ പ്രകടന പത്രികയെന്നും ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. കർഷകരുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിന് സംഭാവന നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചൗഹാന്‍ പറഞ്ഞു. അമിത് ഷായുടെ ജാർഖണ്ഡ് സന്ദർശനത്തോടെ ജനങ്ങള്‍ ആവേശത്തിലാണെന്നും ചൗഹാന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജാർഖണ്ഡില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് പരിവർത്തൻ യാത്രയ്ക്ക് കേന്ദ്രമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു. ഹേമന്ത് സോറൻ സർക്കാരില്‍ അമിത് ഷാ അഴിമതി ആരോപണങ്ങളും നടത്തിയിരുന്നു. ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ജാർഖണ്ഡിലെ ജനങ്ങളോട് അമിത് ഷാ അഭ്യർഥിച്ചു.

നിലവിലുള്ള സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ഈ വർഷം അവസാനത്തോടെ ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകും. 81 അംഗങ്ങളാണ് ജാര്‍ഖണ്ഡ് നിയമസഭയിലുള്ളത്. അതേസമയം, തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Also Read: "ജമ്മു കശ്‌മീരിലെ അതിർത്തികളിൽ സമാധാനം നിലനിൽക്കുന്നത് മോദിയെ പാകിസ്ഥാൻ ഭയപ്പെടുന്നത് കൊണ്ട്"; അമിത് ഷാ - AMIT SHAH JAMMU KASHMIR ELECTION

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.