ETV Bharat / state

SDPI Leader's Killing : കെ.എസ്‌ ഷാന്‍ കൊലപാതകം ; മൂന്ന്‌ ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ

SDPI Leader KS Shan Murder Alappuzha : കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല

sdpi leader ks shan murder alappuzha  two more rss workers arrested  കെ.എസ്‌ ഷാന്‍ കൊലപാതകം ആലപ്പുഴ  രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ
SDPI Leader Murder: കെ.എസ്‌ ഷാന്‍ കൊലപാതകം; മൂന്ന്‌ ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ
author img

By

Published : Dec 24, 2021, 3:49 PM IST

ആലപ്പുഴ : SDPI Leader's Murder : എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍റെ കൊലപാതകത്തില്‍ മൂന്ന്‌ ആർഎസ്‌എസ്‌ പ്രവർത്തകർ അറസ്‌റ്റിൽ. പിടിയിലായവരില്‍ രണ്ടുപേർ തൃശൂര്‍ സ്വദേശികളും ഒരാൾ ആലുവ സ്വദേശിയുമാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് തൃശൂര്‍ സ്വദേശികളെ അറസ്‌റ്റ്‌ ചെയ്‌തത്.

ഗൂഢാലോചനയിലെ പങ്ക് സംശയിച്ചാണ് ആലുവ സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തത്. കേസിൽ കഴിഞ്ഞ ദിവസം രണ്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ അന്വേഷണ സംഘം ആർഎസ്എസ് കാര്യാലയത്തിൽ നിന്ന് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ആർഎസ്‌എസ്‌ കലവൂർ ഖണ്ഡസേവാ പ്രമുഖ്‌ മണ്ണഞ്ചേരി പൊന്നാട് സ്വദേശി കാവച്ചിറയിൽ പ്രസാദ് എന്ന രാജേന്ദ്രപ്രസാദ് (39), ആർഎസ്‌എസ്‌ കലവൂർ മണ്ഡൽ കാര്യവാഹക്‌ കലവൂർ കാട്ടൂർ സ്വദേശി കുളമാക്കി വെളിയിൽ കുട്ടൻ എന്ന രതീഷ് (31) എന്നിവരാണ് അറസ്‌റ്റിലായത്.

ALSO READ: രണ്ട് വ്യവസായികളുടെ വീട്ടിലും ഓഫീസിലും റെയ്‌ഡ്; 150 കോടി രൂപയുടെ തട്ടിപ്പ്, നോട്ട് എണ്ണിത്തീരാതെ ഉദ്യോഗസ്ഥർ

ഇവരെ ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തിരുന്നു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതവരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.