ETV Bharat / state

ആർഎസ്‌പി കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക് - Injury to many

കലക്ടറേറ്റിന്‍റെ  ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ആർഎസ്‌പി പ്രവർത്തകരെ പൊലീസ് എത്തി നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

ആർഎസ്പിയുടെ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
author img

By

Published : Nov 12, 2019, 2:12 PM IST

Updated : Nov 12, 2019, 2:40 PM IST

ആലപ്പുഴ : സംസ്ഥാനത്തെ പൊലീസ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ആർഎസ്‌പി ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംഘർഷം. കലക്ടറേറ്റിന്‍റെ ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് എത്തി നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പിക്കറ്റിങ് ഉദ്ഘാടനം ചെയ്യാനെത്തിയ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി അഡ്വ. എ .എ അസീസ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

ആർഎസ്‌പി കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

സംസ്ഥാനത്ത് പൊലീസ് നരനായാട്ടാണ് നടക്കുന്നതെന്നും പൊലീസുകാരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും എ .എ അസീസ് പ്രതികരിച്ചു. സംഘർഷത്തിനിടയിൽ ആർഎസ്‌പി ജില്ലാ ഓഫീസ് സെക്രട്ടറി മുഹമ്മദ് സലാമിന് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Intro:

Body:ആർഎസ്പിയുടെ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം

ആലപ്പുഴ : സംസ്ഥാനത്ത് നടമാടുന്ന പോലീസ് ഭീകരക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ആർഎസ്‌പി ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംഘർഷം. കലക്ടറേറ്റ് ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ആർഎസ്പി സംസ്ഥാന - ജില്ലാ നേതാക്കളെ പോലീസ് എത്തി നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ എംഎൽഎയും ആർഎസ്പി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എ എ അസീസ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീട് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

സംസ്ഥാനത്ത് പോലീസ് നരനായാട്ടാണ് നടക്കുന്നതെന്നും പോലീസുകാരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി അഡ്വ. എ എ അസീസ് പ്രതികരിച്ചു. സംഘർഷത്തിനിടയിൽ ആർഎസ്പി ജില്ലാ ഓഫീസ് സെക്രട്ടറി മുഹമ്മദ് സലാമിന് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിക്കറ്റിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളും വൃദ്ധരും അടക്കം നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.

Conclusion:
Last Updated : Nov 12, 2019, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.