ETV Bharat / state

ആലപ്പുഴയില്‍ മത്സ്യസംസ്കരണ യൂണിറ്റുകൾക്കും പീലിംഗ് ഷെഡുകൾക്കും നിയന്ത്രണം

കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതിയില്ല.

WORKING_OF_FISH_PROCESSING_UNITS  covid  മത്സ്യസംസ്കരണ യൂണിറ്റുകൾ  നിയന്ത്രണം  കൊവിഡ് നിയന്ത്രണം  കൊവിഡ്
ജില്ലയിലെ മത്സ്യസംസ്കരണ യൂണിറ്റുകൾക്കും പീലിംഗ് ഷെഡുകൾക്കും നിയന്ത്രണങ്ങൾ
author img

By

Published : Jul 31, 2020, 5:14 AM IST

ആലപ്പുഴ: സമുദ്ര മത്സ്യ - ചെമ്മീൻ സംസ്കരണ യൂണിറ്റുകൾ, പീലിംഗ് ഷെഡുകൾ എന്നിവ കേന്ദ്രീകരിച്ച് കൊവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടൈൺമെന്‍റ് സോണുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ഉത്തവിറക്കി. കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതിയില്ല. കണ്ടെയ്‌ന്‍മെന്‍റ് സോണുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കി പരമാവധി 25 തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി സ്ഥാപനം പ്രവർത്തിപ്പിക്കാം.

ബ്രേക്ക് ദി ചെയിൻ സജ്ജീകരണങ്ങൾ , കൊവിഡ് പ്രോട്ടോക്കോളുകൾ എന്നിവ നിർബന്ധമായും ഉറപ്പുവരുത്തണം. പനി, ശ്വാസതടസം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും ജോലിക്ക് ഉപയോഗിക്കരുത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വാഹനങ്ങൾ എത്തുകയാണെങ്കിൽ ഈ വാഹനങ്ങളിലെ തൊഴിലാളികൾ മറ്റുള്ളവരുമായി യാതൊരു കാരണവശാലും ഇടകലരുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു. ഈ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് പൊലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ഫിഷറീസും ഉറപ്പുവരുത്തണം.

നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെയും ജില്ലാ കലക്ടർ ചുമതലപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.