ETV Bharat / state

സംസ്ഥാനത്ത് നടക്കുന്നത് ഉദ്ഘാടനമഹാമഹവും അഴിമതിയും: രമേശ് ചെന്നിത്തല

നടക്കാത്ത പദ്ധതികളും തുടങ്ങാത്ത പദ്ധതികളും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നു. ഇതൊക്കെ ജനങ്ങളെ കബളിപ്പിക്കാനാണെന്നും ഇതെല്ലാം ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും രമേശ് ചെന്നിത്തല

Ramesh CHENNITHALA  GOVT PROJECT INNAUGURATIONS  രമേശ് ചെന്നിത്തല  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല വാര്‍ത്ത  സര്‍ക്കാറിനെതിരെ രമേശ് ചെന്നിത്തല
സംസ്ഥാനത്ത് നടക്കുന്നത് ഉദ്ഘാടനമഹാമഹവും അഴിമതിയും: രമേശ് ചെന്നിത്തല
author img

By

Published : Oct 7, 2020, 4:33 AM IST

ആലപ്പുഴ: ഉദ്ഘാടന മഹാമഹവും പുരസ്കാരം വാങ്ങലും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാട്ടിലെ ജനങ്ങളുടെ സ്ഥിതി മഹാമോശമാണ്. ഈ സാഹചര്യത്തിലാണ് നടക്കാത്ത പദ്ധതികളും തുടങ്ങാത്ത പദ്ധതികളും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത്. ഇതൊക്കെ ജനങ്ങളെ കബളിപ്പിക്കാനാണെന്നും ഇതെല്ലാം ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്നത് ഉദ്ഘാടനമഹാമഹവും അഴിമതിയും: രമേശ് ചെന്നിത്തല

50000 ആളുകൾക്ക് ജോലി കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു, എന്നാൽ ആർക്കാണ് സംസ്ഥാനത്ത് ജോലി കിട്ടിയതെന്നും ചെന്നിത്തല ചോദിച്ചു. ഇപ്പോൾ നാട്ടിൽ നടക്കുന്നത് കൊള്ളയും കൊലയുമാണ്. ഇതുപോലൊരു കാലഘട്ടം ഇതിനുമുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഇപ്പോഴുള്ളത് ശാസ്ത്രീയമായി അഴിമതി നടത്തുന്ന സർക്കാരാണെന്ന് പരിഹസിച്ചു. ട്രാൻസ്ഗ്രിഡ് പദ്ധതി മുതൽ പരിശോധിച്ചാൽ ഇത് ബോധ്യമാവും. ഇവയെല്ലാം തെളിയിക്കപ്പെടുന്ന കാര്യമാണെന്നും ഇതിനെതിരെയുള്ള പോരാട്ടം പ്രതിപക്ഷം തുടരുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.