ആലപ്പുഴ: വിദേശത്ത് നിന്നെത്തി ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ഇരവുകാട് വാർഡിൽ കോവിലകത്ത് മഠത്തിൽ കെ ബി ഹരികുമാറാണ് (61) മരിച്ചത്. കൊവിഡ് ഫലം വരുന്നതിന് തലേദിവസമാണ് മരണം സംഭവിച്ചത്. ഫലം നെഗറ്റീവാണ്. ഖത്തറിലായിരുന്ന ഹരികുമാർ ഒമ്പത് ദിവസം മുമ്പാണ് വിദേശത്ത് നിന്നെത്തിയത്.
നഗരത്തിലെ ഹോട്ടലിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്ന ഹരികുമാർ ആർ ടി പി സി ആർ ടെസ്റ്റിന് വിധേയനായിരുന്നു. വ്യാഴാഴ്ച രാത്രി കുഴഞ്ഞുവീണ ഹരികുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.