ആലപ്പുഴ: ജില്ലയില്‍ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഒമ്പത് മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഒരു പോളിങ് ബൂത്തിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1000 ആക്കിയിട്ടുണ്ട്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 1705 പോളിങ് സ്റ്റേഷനുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 2643 പോളിങ് ബൂത്തുകളുണ്ട്. 938 അനുബന്ധ ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. സ്ഥല പരിമിതിയുള്ള 30 ഇടത്ത് താൽക്കാലിക കെട്ടിടങ്ങൾ നിർമിച്ചാണ് അധിക ബൂത്തുകളാക്കിയത്.
ആകെ വോട്ടർമാർ മാർച്ച് ആറിലെ കണക്ക് പ്രകാരം 17,68, 296 ആണ്. ഇതിൽ പുരുഷവോട്ടർമാർ 843748 ഉം സ്ത്രീവോട്ടർമാർ 924544 ഉം ആണ്. നാല് ട്രാൻസ്ജെൻഡേഴ്‌സും ഉണ്ട്. സുഗമവും സമാധാന പരവുമായ വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു.