ETV Bharat / state

ലൈഫ് മിഷൻ സൃഷിക്കുന്നത് വലിയ പോസിറ്റീവ് തരംഗമെന്ന് മുഖ്യമന്ത്രി

വ്യക്തികൾ സ്ഥലം വാങ്ങി ലൈഫ് പദ്ധതിക്കായി കൈമാറുന്നുണ്ടെന്നും സമ്പൂര്‍ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ എല്ലാവർക്കും വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ  ലൈഫ് മിഷൻ  പിണറായി വിജയൻ  alapuzha  life project  KERALA cm  PINARAYI VIJAYAN
പിണറായി വിജയൻ
author img

By

Published : Mar 8, 2020, 4:59 PM IST

Updated : Mar 8, 2020, 6:29 PM IST

ആലപ്പുഴ: ലൈഫ് മിഷൻ പദ്ധതിയിലൂടെ പലരുടെയും സ്വപ്‌നമായ വീട് എന്ന സങ്കൽപം പൂർത്തീകരിക്കാനായെന്നും ഇതിലൂടെ ജനങ്ങളിൽ പോസിറ്റീവ് തരംഗം സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി പറവൂരിലെ ഭവന സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് സ്വന്തമായ സന്തോഷം സർക്കാരിന്‍റേത് കൂടിയാണെന്നും ഭവനസമുച്ചയങ്ങളിലെ കൂട്ടായ്‌മയും കുടുംബാന്തരീക്ഷവും ശക്തിപ്പെടുത്താൻ എല്ലാവരും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി പറവൂരിലെ ഭവന സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വ്യക്തികൾ സ്ഥലം വാങ്ങി ലൈഫ് പദ്ധതിക്കായി കൈമാറുന്നുണ്ടെന്നും കടയ്ക്കൽ അബ്ദുള്ള എന്ന വ്യക്തി ഇത്തരത്തിൽ സംഭാവന ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ എല്ലാവർക്കും വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹതയുള്ളവരുണ്ടെന്ന പൊതുജനാഭിപ്രായത്തെ മുൻനിർത്തി പുതിയ പട്ടികയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Mar 8, 2020, 6:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.