ETV Bharat / state

കൊച്ചി മെട്രോ നഗരസൗന്ദര്യത്തിനായി മീഡിയൻ - കൊച്ചി മെട്രോക്ക് മീഡിയന്‍

മെട്രോയുടെ നഷ്ടത്തിന്റെ കണക്കുകൾ പുറുത്തുവന്ന സാഹചര്യത്തിൽ സൗന്ദര്യവൽക്കരണം വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്. നേരത്തെയുള്ള വെർട്ടിക്കൽ ഗാർഡനുകൾ നശിച്ച നിലയിലാണ്

medians along Kochi Metro Rail corridor Kochi Metro കൊച്ചി മെട്രോ കൊച്ചി മെട്രോക്ക് മീഡിയന്‍ കൊച്ചി മെട്രോ വെർട്ടിക്കൽ ഗാർഡൻ
കൊച്ചി മെട്രോ നഗരസൗന്ദര്യത്തിനായി മീഡിയൻ
author img

By

Published : Dec 29, 2019, 6:10 AM IST

Updated : Dec 29, 2019, 7:30 AM IST

എറണാകുളം: കൊച്ചി മെട്രോ നഗരസൗന്ദര്യത്തിനായി പ്രഖ്യാപിച്ച മീഡിയന്‍ സൗന്ദര്യവൽകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മെട്രോയുടെ ഉദ്ഘാടന വേളയിൽ തന്നെ സൗന്ദര്യവത്കരണ പദ്ധതികൾ പ്രഖാപിച്ചിരുന്നുവെങ്കിലും യാഥാർഥ്യമായിരുന്നില്ല. എം.ജി. റോഡിന്‍റെ പ്രധാന ഭാഗങ്ങളിലാണ് സീറോ കാര്‍ബണ്‍ സൗന്ദര്യവല്‍കരണ പദ്ധതി നടപ്പിലാക്കുന്നത്. ജൈവവസ്തുകള്‍ കത്തിച്ചുകളയുന്നതിനു പകരം മീഡിയനുകളില്‍ നിറച്ച്‌ പുനരുപയോഗം നടത്തുകയാണിവിടെ. ഈ ജൈവാവശിഷ്ടങ്ങള്‍ മേല്‍മണ്ണ് നിറച്ച്‌ ചെടികള്‍ നടുന്നതാണ് രീതി. ഉണങ്ങിയ ഇലകള്‍, മരക്കൊമ്പുകള്‍, തടിക്കഷണങ്ങള്‍, ഓല മുതലായവ ഇതിലുള്‍പ്പെടുന്നു. ജൈവ കമ്പോസ്റ്റ് നിര്‍മിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

medians along Kochi Metro Rail corridor Kochi Metro കൊച്ചി മെട്രോ കൊച്ചി മെട്രോക്ക് മീഡിയന്‍ കൊച്ചി മെട്രോ വെർട്ടിക്കൽ ഗാർഡൻ
മീഡിയൻ സൗന്ദര്യവത്ക്കരണ ജോലികൾ പുരോഗമിക്കുന്നു

അതേസമയം മെട്രോയുടെ നഷ്ടത്തിന്‍റെ കണക്കുകൾ പുറുത്തുവന്ന സാഹചര്യത്തിൽ സൗന്ദര്യവൽക്കരണം വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്. വെർട്ടിക്കൽ ഗാർഡനായി നട്ടുപിടിപ്പിച്ച ആന്തൂറിയവും ഇലച്ചെടികളുമെല്ലാം ഉണങ്ങിപ്പോയിട്ടുണ്ട്. കൃത്യമായി പരിചരിക്കപ്പെട്ടാൽ ചുട്ടുപൊള്ളുന്ന വേനലിൽ ചെറിയൊരു ആശ്വാസവും നഗരഭംഗിയും മീഡിയനിലെ പച്ചപ്പിലുണ്ടാകും

മീഡിയൻ നിർമാണ പ്രവർത്തനങ്ങൾ എം ജി റോഡിന്‍റെ ഭാഗങ്ങളിൽ പുരോഗമിക്കുന്നു

Intro:Body:കൊച്ചി മെട്രോ നഗരസൗന്ദര്യത്തിനായി പ്രഖ്യാപിച്ച മീഡിയന്‍ സൗന്ദര്യവൽകരണ പ്രവർത്തനങ്ങൾക്ക് തുടങ്ങി. കൊച്ചി മെട്രോ ഉദ്ഘാടന വേളയിൽ തന്നെ സൗന്ദര്യവത്കരണം പ്രഖാപിച്ചിരുന്നുവെങ്കിലും യാഥാർത്ഥ്യമായിരുന്നില്ല. മെട്രോയുടെ നഷ്ട്ടത്തിന്റെ കണക്കുകൾ പുറുത്തുവന്ന സാഹചര്യത്തിൽ സൗന്ദര്യവൽക്കരണമെന്ന ആശയം ഉപേക്ഷിച്ചുവെന്നാണ് ജനങ്ങൾ കരുതിയത്. ഇതിനിടെയാണ് സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വൈകിയാണെങ്കിലും സൗന്ദര്യവത്കരണ പരിപാടികളുടെ പ്രാഥമികഘട്ട ഒരുക്കങ്ങളാണ് പുനരാരംഭിച്ചത്.
എം.ജി. റോഡിന്റെ പ്രധാന ഭാഗങ്ങളിലായാണ് സീറോ കാര്‍ബണ്‍ സൗന്ദര്യവത്കരണപദ്ധതി നടപ്പിലാക്കുന്നത്. ജൈവവസ്തുകള്‍ കത്തിച്ചുകളയുന്നതിനു പകരം മീഡിയനുകളില്‍ നിറച്ച്‌ പുനരുപയോഗം നടത്തുകയാണിവിടെ. ഈ ജൈവാവശിഷ്ടങ്ങള്‍ മേല്‍മണ്ണ് നിറച്ച്‌ ചെടികള്‍ നടുന്നതാണ് രീതി. ഉണങ്ങിയ ഇലകള്‍, മരക്കൊമ്ബുകള്‍, തടികഷണങ്ങള്‍, ഓല മുതലായവ ഇതിലുള്‍പ്പെടുന്നു. ജൈവ കമ്ബോസ്റ്റ് നിര്‍മിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. ഇഴഞ്ഞുനീങ്ങിയാണെങ്കിലും മീഡിയനുകള്‍ പച്ച പിടിക്കുന്നത് പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്നത്. സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും ഉണങ്ങിപ്പോയ വെര്‍ട്ടിക്കല്‍ ഗാര്‍ഡുനുകൾക് മോക്ഷമായില്ല. കൊച്ചി മെട്രോയുടെ ഓരോ ആറാമത്തെ തൂണിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. ചുറ്റും സ്റ്റീല്‍ ചട്ടക്കൂടൊരുക്കി പ്ലാസ്റ്റിക് ട്രേകളില്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചാണ് ഇവയൊരുക്കിയത്. ഈ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. നട്ടുപിടിപ്പിച്ച ആന്തൂറിയവും ഇലച്ചെടികളുമെല്ലാംഉണങ്ങിപ്പോയിട്ടുണ്ട്.
ചുട്ടുപൊള്ളുന്ന വേനലിൽ ചെറിയൊരു ആശ്വാസവും , നഗരഭംഗിയുമാണ് മീഡിയനിലെ പച്ചപ്പിൽ ജനങ്ങൾ കാണുന്നത്.

Etv Bharat
KochiConclusion:
Last Updated : Dec 29, 2019, 7:30 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.