ആലപ്പുഴ: ജില്ലയില്‍ പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ തകരാരിലായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടിയില്ല. രണ്ടിടത്ത് വോട്ടെടുപ്പ് തുടങ്ങിയ ശേഷമാണ് യന്ത്രത്തകരാർ കണ്ടെത്തിയത്. കുത്തിയതോട് ഏഴാം വാർഡിൽ വോട്ടിങ് യന്ത്രം തകരാറിലായിട്ട് ഒന്നര മണിക്കൂർ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല. ഇവിടെ പോളിങ് ഇതുവരെയും ആരംഭിച്ചില്ല. ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ ഒന്നാം ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി മൂന്ന് മണിക്കൂറിന് ശേഷവും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് റിസര്‍വ് മിഷീന്‍ എത്തിക്കാനാണ് ശ്രമം.
ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്ത് 12-ാം വാർഡിൽ തകരാറിലായ വോട്ടിങ് യന്ത്രത്തിന്‍റെ തകരാർ പരിഹരിക്കാൻ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പുലിയൂർ പഞ്ചായത്ത് 13-ാം വാർഡിലെ പോളിങ് ബൂത്തിൽ വോട്ടിങ് തുടങ്ങിയ ശേഷം യന്ത്രം തകരാറിലായെങ്കിലും പിന്നീട് പരിഹരിച്ചു. ആലപ്പുഴ സിവ്യൂ വാർഡിലെ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തടര്‍ന്ന് കലക്ടർ ഇടപെട്ട് ഇവിടുത്തെ തകരാർ പരിഹരിക്കാൻ നിർദ്ദേശം നൽകി.