ETV Bharat / state

സാധാരണ ജനങ്ങള്‍ക്കായി സർക്കാർ നടത്തുന്നത് മികച്ച പ്രവർത്തനം : മന്ത്രി ഇ ചന്ദ്രശേഖരന്‍ - ആലപ്പുഴ

മുതുകുളം ബ്ലോക്ക് പഞ്ചായത്ത്തല ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

വികസനത്തിലും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെത് സമാനതകളില്ലാത്ത പ്രവര്‍ത്തനം: മന്ത്രി ഇ ചന്ദ്രശേഖരന്‍
വികസനത്തിലും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെത് സമാനതകളില്ലാത്ത പ്രവര്‍ത്തനം: മന്ത്രി ഇ ചന്ദ്രശേഖരന്‍
author img

By

Published : Jan 9, 2020, 7:02 PM IST

Updated : Jan 9, 2020, 7:09 PM IST

ആലപ്പുഴ: വികസന കാര്യത്തിലും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സമാനകളില്ലാത്ത പ്രവര്‍ത്തനങ്ങളെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലടക്കം മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വിജയകരമായി പൂര്‍ത്തീകരിച്ച രണ്ട് ലക്ഷം ലൈഫ് മിഷന്‍ ഭവനങ്ങളടക്കമുള്ളവ ഇതിന്‍റെ ഉദാഹരണങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത മിഷന്‍, ആര്‍ദ്രം പദ്ധതി എന്നിങ്ങനെ സാധാരണ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സമസ്ത മേഖലകളിലും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുതുകുളം ബ്ലോക്ക് പഞ്ചായത്ത്തല ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതി പോലെയുള്ള വിപ്ലവകരമായ പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരെ ആദരിച്ചുകൊണ്ട് എ.എം ആരിഫ് എം.പി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പദ്ധതിക്കായി കേന്ദ്രത്തോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ട് ഘട്ടങ്ങളിലായി 1200 വീടുകളാണ് മുതുകുളം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

Intro:Body:വികസനത്തിലും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റേത് സമാനതകളില്ലാത്ത പ്രവര്‍ത്തനം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

ആലപ്പുഴ : വികസന കാര്യത്തിലും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സമാനകളില്ലാത്ത പ്രവര്‍ത്തനങ്ങളെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലടക്കം മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വിജയകരമായി പൂര്‍ത്തീകരിച്ച 2 ലക്ഷം ലൈഫ് മിഷന്‍ ഭവനങ്ങളടക്കമുള്ളവ ഇതിന്റെ ഉദാഹരണങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത മിഷന്‍, ആര്‍ദ്രം പദ്ധതി എന്നിങ്ങനെ സാധാരണ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സമസ്ത മേഖലകളിലും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് തല ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതി പോലെയുള്ള വിപ്ലവകരമായ പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാവുന്നവയാണെന്ന് ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരെ ആദരിച്ചുകൊണ്ട് എ.എം ആരിഫ് എം.പി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പദ്ധതിക്കായി കേന്ദ്രത്തോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതായും അദ്ധേഹം പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ട് ഘട്ടങ്ങളിലായി 1200 വീടുകളാണ് മുതുകുളം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ലിജുമോന്‍ എന്നിവര്‍ സംസാരിച്ചു.Conclusion:
Last Updated : Jan 9, 2020, 7:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.