ആലപ്പുഴ: കോണ്‍ഗ്രസ് നടത്തുന്ന അംഗത്വവിതരണം പരാജയമാണെന്ന് തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ കെ വി തോമസ്. കോൺഗ്രസിന്‍റെ മെമ്പർഷിപ്പ് കാമ്പയിൻ പരാജയപ്പെട്ടുവെന്നും ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്‍റെ സമ്പ്രദായമല്ലെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷമെന്ന് പറഞ്ഞിട്ട് ഒന്നുമില്ലാത്ത അവസ്ഥയാണെന്നും കെ വി തോമസ് കുറ്റപ്പെടുത്തി.
കോൺഗ്രസിന് ഒരു പാരമ്പര്യമുണ്ട്. പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകർ പാലിക്കേണ്ട 10 കാര്യങ്ങൾ സത്യപ്രതിജ്ഞ എടുക്കണം. ഡിജിറ്റൽ മെമ്പർഷിപ്പിൽ അത് പ്രായോഗികമല്ല.
ഡിജിറ്റൽ മെമ്പർഷിപ്പ് വേണ്ടെന്നും അത് ബുദ്ധിമുട്ടാണെന്നും അത് കൊണ്ട് പഴയ രീതിയിലേക്ക് പോകണമെന്നും താൻ അന്നേ കോൺഗ്രസിന്‍റെ യോഗത്തിൽ പറഞ്ഞിരുന്നതാണെന്നും ഇപ്പോൾ ഡിജിറ്റലും പേപ്പർ മെമ്പർഷിപ്പുമില്ലാത്ത അവസ്ഥയാണെന്നും കെ വി തോമസ് ആലപ്പുഴയിൽ പറഞ്ഞു.
also read:കെപിസിസി നിർവാഹക സമിതി യോഗം ഇന്ന്: കെ.വി തോമസിനെതിരായ തുടര്‍നടപടി ചര്‍ച്ച ചെയ്യും