ആലപ്പുഴ: കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ് കാർത്ത്യായനിയമ്മ സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാർത്ത്യായനിയമ്മയെ പോലുള്ള തളരാത്ത മനുഷ്യർ സമ്മാനിക്കുന്ന ഊർജവും ഉത്സാഹവുമാണ് നമ്മുടെ നാടിനെ മുന്നോട്ട് നയിക്കുന്നതെന്നും കാർത്ത്യായനിയമ്മ മഹത്തായ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയ കാർത്ത്യായനിയമ്മയുമായി സംസാരിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബഹുമതി അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.എം. മണിയെയും കാർത്ത്യായനിയമ്മ കണ്ടു. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകലക്കൊപ്പമെത്തിയാണ് കാർത്ത്യായനിയമ്മ മന്ത്രിമാരുമായി കൂടികഴ്‌ച നടത്തിയത്.
രാജ്യത്തെ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ കാർത്ത്യായനിയമ്മയെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സന്ദർശിച്ചിരുന്നു. സാക്ഷരതാ മിഷന്‍റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ 96-ാം വയസിൽ 98 മാർക്ക് വാങ്ങി ഒന്നാം റാങ്കോടെ വിജയിച്ചതിനാണ് കാർത്ത്യായനി അമ്മ പുരസ്‌കാരത്തിനർഹയായത്. കാർത്ത്യായനിയമ്മയുടെ സന്ദർശനത്തിന് ശേഷം ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിലും മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം...