ETV Bharat / state

കൊല്ലപ്പെട്ട ആർഎസ്‌എസ്‌ പ്രവർത്തകൻ നന്ദുവിൻ്റെ വീട് സന്ദർശിച്ച് കെ.സുരേന്ദ്രൻ - sdpi

ജില്ലയിലെ മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല. സർക്കാർ സഹായിച്ചില്ലെങ്കിലും ബിജെപി സഹായിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

ആർഎസ്‌എസ്‌ പ്രവർത്തകൻ നന്ദു  RSS worker Nandu  K Surendran  എസ്‌ഡിപിഐ  sdpi  ചേർത്തല വയലാർ
കൊല്ലപ്പെട്ട ആർഎസ്‌എസ്‌ പ്രവർത്തകൻ നന്ദുവിൻ്റെ വീട് സന്ദർശിച്ച് കെ.സുരേന്ദ്രൻ
author img

By

Published : Mar 3, 2021, 10:03 PM IST

ആലപ്പുഴ: ചേർത്തല വയലാറിൽ എസ്‌ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിൻ്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടി വേണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ സ്വീകരിക്കുന്നത് തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലയിലെ മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല. സർക്കാർ സഹായിച്ചില്ലെങ്കിലും ബിജെപി സഹായിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി തോമസ് ഐസക്കിന് ധിക്കാരമാണ്. ജനങ്ങൾ സി.പി.എമ്മിന്‍റെ പോക്കറ്റിൽ മാത്രമല്ല. മൻമോഹൻ സിംഗിൻ്റെ ഇന്ത്യയല്ല നരേന്ദ്ര മോദിയുടെ ഇന്ത്യയാണിതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കിഫ്ബിക്കെതിരെയുള്ള അന്വേഷണം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന തോമസ് ഐസക്കിൻ്റെ പ്രതികരണം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു സുരേന്ദ്രൻ്റെ പ്രതികരണം.

ബിജെപി നേതാക്കളായ എം.ടി.രമേശ്, അഡ്വ.എസ്.സുരേഷ്, എം.വി.ഗോപകുമാർ, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവരും കെ. സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.