ആലപ്പുഴ: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി 36ാം രക്തസാക്ഷിദിന അനുസ്മരണം ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്തു. സ്വന്തം ജീവൻ ബലികൊടുത്താണെങ്കിലും ഇനിയുമൊരു ഇന്ത്യാ വിഭജനത്തിന് തയ്യാറല്ലെന്ന് നിലപാടെടുത്ത ഭരണാധികാരിയാണ് ഇന്ദിരാഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിര ഗാന്ധി ഉയർത്തിയ ആശയങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ ഇന്ദിരഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, ഡി.സുഗതൻ, കെപിസിസി സെക്രട്ടറി എം.ജെ ജോബ് എന്നിവർ പങ്കെടുത്തു.
ആലപ്പുഴയില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി - ഇന്ദിരാഗാന്ധി അനുസ്മരണം ആലപ്പുഴയില്‍
സ്വന്തം ജീവൻ ബലികൊടുത്താണെങ്കിലും ഇനിയുമൊരു ഇന്ത്യാ വിഭജനത്തിന് തയ്യാറല്ലെന്ന് നിലപാടെടുത്ത ഭരണാധികാരിയാണ് ഇന്ദിരാഗാന്ധിയെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം. ലിജു