ETV Bharat / state

ഹൗസ്ബോട്ടിൽ മയക്കു മരുന്ന് പാർട്ടി: മരട് അനീഷും സംഘവും ആലപ്പുഴയിൽ പിടിയിൽ - കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും പിടിയിൽ

ഹൗസ് ബോട്ടിൽ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു സംഘം. മരട് അനീഷിനൊപ്പം കുപ്രസിദ്ധ ഗുണ്ടകളായ കരൺ, ഡോൺ അരുൺ എന്നിവരേയും പൊലീസ് പിടികൂടി.

goonda Maradu Aneesh and his gang arrested  MDMA seized in Alappuzha  ഹൗസ്ബോട്ടിൽ മയക്കു മരുന്ന് പാർട്ടി  കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും പിടിയിൽ  മരട് അനീഷും സംഘവും ആലപ്പുഴയിൽ പിടിയിൽ
ഹൗസ്ബോട്ടിൽ മയക്കു മരുന്ന് പാർട്ടി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും ആലപ്പുഴയിൽ പിടിയിൽ
author img

By

Published : Jun 7, 2022, 6:12 PM IST

ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ട നേതാവ് മരട് അനീഷും സംഘവും മയക്കുമരുന്നുമായി ആലപ്പുഴയിൽ പിടിയിൽ. മയക്കുമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴ പുന്നമടയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഹൗസ് ബോട്ടിൽ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു സംഘം. മരട് അനീഷിനൊപ്പം കുപ്രസിദ്ധ ഗുണ്ടകളായ കരൺ, ഡോൺ അരുൺ എന്നിവരേയും പൊലീസ് പിടികൂടി.

ഹൗസ്ബോട്ടിൽ മയക്കു മരുന്ന് പാർട്ടി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും ആലപ്പുഴയിൽ പിടിയിൽ

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസാണ് ഇവരെ പിടികൂടിയത്. പിടികൂടുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. അറസ്റ്റിനെ പ്രതിരോധിക്കാൻ പ്രതികൾ ശ്രമിച്ചത് പൊലീസുമായി ഉന്തും തള്ളിനും ഇടയാക്കി. തുടർന്ന് ഏറെ മൽപിടിത്തത്തിന് ശേഷമാണ് ഇവരെ പിടികൂടിയത്. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ആഢംബര കാറില്‍ കുഴല്‍പ്പണവും മയക്കുമരുന്നും കടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പലതവണ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലക്കേസിൽ ഉൾപ്പെടെ ഒന്നാം പ്രതിയായിരുന്നു അനീഷ്. 2000 മുതല്‍ കേരള പൊലീസിന്‍റെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് അനീഷ്.

Also Read: ഗുണ്ട നേതാവ് തേക്കിൽ ശതാബ് പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.