ETV Bharat / state

കെ.കെ കുഞ്ചുപിള്ള ഹയർ സെക്കന്‍ററി സ്കൂളിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പൊതു മേഖലയുടെ വിജയമാണിതെന്നും സാധാരണക്കാർ കൂടുതൽ പഠിക്കുന്ന ഈ സ്കൂളിൽ സൗകര്യങ്ങൾ കുറവുണ്ടെങ്കിലും നിലവാരത്തിന് ഒരു കുറവുമില്ലെന്ന് മന്ത്രി ജി സുധാകരന്‍

അമ്പലപ്പുഴ അസംബ്ലി മേഖല  ആലപ്പുഴ  കെ.കെ കുഞ്ചുപിള്ള ഹയർ സെക്കന്‍ററി കെട്ടിടം  ഉദ്ഘാടനം മന്ത്രി ജി സുധാകരൻ  ambalapuzha  k.k kujupilla higher secondary school  ambalapuzha assembly
കെ.കെ കുഞ്ചുപിള്ള ഹയർ സെക്കന്‍ററി കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു
author img

By

Published : Jan 20, 2020, 11:15 PM IST

ആലപ്പുഴ: രണ്ട് കോടി ചെലവിൽ നിർമിച്ച കെ.കെ കുഞ്ചുപിള്ള ഹയർ സെക്കന്‍ററി കെട്ടിടത്തിന്‍റെ ഉദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. അമ്പലപ്പുഴ അസംബ്ലി മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ ഗവൺമെന്‍റ് സ്കൂളുകളും ഈ കാലയളവിൽ നവീകരിച്ചിട്ടുണ്ടെന്നും പൊതു മേഖലയുടെ വിജയമാണിതെന്നും സാധാരണക്കാർ കൂടുതൽ പഠിക്കുന്ന ഈ സ്കൂളിൽ സൗകര്യങ്ങൾ കുറവുണ്ടെങ്കിലും നിലവാരത്തിന് ഒരു കുറവുമില്ലെന്നും എന്നും മന്ത്രി പറഞ്ഞു. 32 ലക്ഷം രൂപയാണ് കെട്ടിട നിർമാണത്തിന് ശേഷം ബാക്കിയായത്. ഈ രൂപ ഇനിയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാന്‍ മന്ത്രി പി ടി എ യ്ക്ക് നിർദേശം നൽകി.

Intro:Body:കെ.കെ കുഞ്ചുപിള്ള സകൂളിൽ ബഹുനില കെട്ടിടത്തിന്റെ ഉദ്‌ഘാടനം മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു

അമ്പലപ്പുഴ : കെ കെ കുഞ്ചുപിള്ള ഹയർ സെക്കന്ററി സ്കൂളിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2 കോടി രൂപ മുടക്കിൽ പണിത 3 നില ഹയർ സെക്കന്ററി കെട്ടിടത്തിന്റെ ഉദ്ഘടനവും , പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. അമ്പലപ്പുഴ അസംബ്ലി മേഖലയിൽ ഏറ്റവും കൂടുതൽ ശ്രെദ്ധ നൽകിയിരിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. മണ്ഡലത്തിലെ എല്ലാ ഗവണ്മെന്റ് സ്കൂളുകളും ഈ കാലയളവിൽ നവീകരിച്ചിട്ടുണ്ട്. പൊതു മേഖലയുടെ വിജയമാണ്. സാധാരക്കാർ കൂടുതൽ പഠിക്കുന്ന ഈ സ്കൂളിൽ സൗകര്യങ്ങൾ കുറവുണ്ടെങ്കിലും നിലവാരത്തിന് ഒരു കുറവുമില്ല എന്നും മന്ത്രി പറഞ്ഞു. 2കോടി രൂപ മുടക്കിൽ പണിത കെട്ടിടം പൂർത്തിയാക്കിയപ്പോൾ 32 ലക്ഷം രൂപയാണ് മിച്ചം വന്നത്. ഈ രൂപ ഇനിയുള്ള നവീകരണ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കാൻ മന്ത്രി പി ടി എ യ്ക്ക് നിർദ്ദേശം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ജുനൈദ്, ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ റ്റി മാത്യു, ജില്ല പഞ്ചായത്ത് അംഗം എ ആർ കണ്ണൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുലാൽ, ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ ജീജ, വിദ്യാഭ്യാസ വകുപ്പ് ഡി ഡി ധന്യ ആർ കുമാർ സ്കൂൾ പ്രിൻസിപ്പാൾ സനൽ കുമാർ എന്നിവർ പ്രസംഗിച്ചു. പി ഡബ്ലിയു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിൽഡിംഗ്‌ ശാരി റിപ്പോർട്ട്‌ അവതരിപ്പിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.