ETV Bharat / state

ശുചിമുറി മാലിന്യത്തിൽ നിന്ന് ശുദ്ധജലം വേർതിരിക്കുന്ന പ്ലാന്‍റ് ഉടൻ: ടി.എം തോമസ് ഐസക്ക് - ശുചിമുറി മാലിന്യത്തിൽ നിന്ന് ശുദ്ധജലം

കനാൽ നവീകരണത്തോടൊപ്പം പ്ലാന്‍റും ഉടൻ സ്ഥാപിക്കുമെന്നും മന്ത്രി

Thomas Isaac latest  fresh water from the sanitary waste  ശുചിമുറി മാലിന്യത്തിൽ നിന്ന് ശുദ്ധജലം  ടി.എം തോമസ് ഐസക്ക്
തോമസ്
author img

By

Published : Jun 18, 2020, 4:11 PM IST

ആലപ്പുഴ: നഗരത്തിന്‍റെ വിവിധയിടങ്ങളിൽ ശുചിമുറി മാലിന്യത്തിൽ നിന്ന് ശുദ്ധജലം വേർതിരിക്കുന്ന പ്ലാന്‍റ് ഉടൻ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ കക്കൂസ് മാലിന്യ സംസ്‌കരണ കേന്ദ്രം നഗരസഭ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ ബാപ്പു വൈദ്യർ ജങ്ഷൻ - റെയിൽവേ ട്രാക്ക് സീ വ്യൂ വാർഡ് കനാൽ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ശുദ്ധജലം വേർതിരിക്കുന്ന പ്ലാന്‍റ് ഉടൻ: ടി.എം തോമസ് ഐസക്ക്

4.75 കോടി രൂപ ചെലവിലാണ് കനാൽ നവീകരണം. നവീകരണത്തിന്‍റെ ഭാഗമായി കനാലിന്‍റെ ഇരുവശങ്ങളിലും നടപ്പാത, സൈക്കിൾ പാത, കുട്ടികൾക്ക് കളി സ്ഥലം എന്നിവ ഒരുക്കും. നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കനാലിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ പരിസരവാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.