ആലപ്പുഴ: ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്‍റെ ഭാഗമായാണ് വിതരണം നടന്നത്. ആലപ്പുഴ യൂണിറ്റിന് കീഴിലുള്ള മുഴുവൻ താൽക്കാലിക ജീവനക്കാർക്കും ഭക്ഷ്യകിറ്റുകൾ നൽകി. സിഐടിയു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. തൊഴിലാളി ഐക്യത്തിന്‍റെയും സഹജീവി സ്നേഹത്തിന്‍റെയും ഉത്തമ മാതൃകയാണ് യൂണിയൻ സമൂഹത്തിന് മുന്നിൽ കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശമ്പളം ലഭിക്കാത്ത കെഎസ്ആർടിസി ജീവനക്കാർക്ക് ഭക്ഷ്യകിറ്റുകൾ - Food kits for unpaid KSRTC employees
കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്‍റെ ഭാഗമായാണ് വിതരണം നടന്നത്.
![ശമ്പളം ലഭിക്കാത്ത കെഎസ്ആർടിസി ജീവനക്കാർക്ക് ഭക്ഷ്യകിറ്റുകൾ കെഎസ്ആർടിസി ജീവനക്കാർക്ക് ഭക്ഷ്യകിറ്റുകൾ കെഎസ്ആർടിസി Food kits for unpaid KSRTC employees KSRTC employees](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7018808-96-7018808-1588334156661.jpg?imwidth=3840)