ETV Bharat / state

റീബിൽഡ് കേരളയിലെ അപ്പീലുകൾ ഈ മാസം 16നകം തീര്‍പ്പാക്കും - rebuild kerala

പുനർനിർമാണത്തിന് ഇതുവരെയുള്ള അപേക്ഷകൾക്ക് ആവശ്യമായ തുക ലഭ്യമായിട്ടുണ്ട്. അപ്പീലുകൾ കൂടി പരിഗണിക്കുന്നതിന് 100 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെടും

ജില്ലാ കലക്‌ടർ
author img

By

Published : Jul 2, 2019, 10:26 PM IST

ആലപ്പുഴ: പ്രളയാന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് റീബിൽഡ് കേരളയിൽ 46,000 അപേക്ഷകൾ ജില്ലയിൽ ലഭിച്ചതായി ജില്ല കലക്‌ടർ ഡോ.അദീല അബ്‌ദുല്ല. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കലക്ടര്‍. പുനർനിർമാണത്തിന് ഇതുവരെയുള്ള അപേക്ഷകൾക്ക് ആവശ്യമായ തുക ലഭ്യമായിട്ടുണ്ട്. അപ്പീലുകൾ കൂടി പരിഗണിക്കുന്നതിന് 100 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെടും. ഇപ്പോൾ ലഭിച്ച അപ്പീലുകളിൻമേൽ ഈ മാസം 16നുള്ളിൽ അന്തിമ തീരുമാനം എടുക്കും. അതിന് മുൻപായി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുതുതായി ലഭിച്ച അപേക്ഷകൾ വളരെ കുറവാണ്. പഴയ അപേക്ഷയിൽ ആക്ഷേപമുള്ളവരാണ് കൂടുതലെന്ന് കരുതുന്നതായി കലക്‌ടർ പറഞ്ഞു.

റീ ബിൽഡ് കേരളയിൽ അപേക്ഷകൾ പരിഗണിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ എൻജിനിയർ, സെക്രട്ടറി, വില്ലേജ് പ്രതിനിധി എന്നിവർ ഉൾപ്പെടുന്ന സംഘത്തെ കൂടാതെ രണ്ടാമതായി ഒരു ബി കമ്മിറ്റിയെ കൂടി നിയോഗിച്ചിട്ടുണ്ട്. പി ഡബ്ലിയു ഡി എഞ്ചിനീയർ കൂടി ഈ കമ്മിറ്റിയിൽ ഉൾപ്പെടും. ജില്ലയിലെ തീരദേശത്ത് ഉണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കായി 194 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പിന് കൈമാറിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാരിനോട് അടിയന്തരമായി ആവശ്യപ്പെട്ട തുക മുഴുവനായും ലഭ്യമായിട്ടുണ്ടെന്നും കലക്‌ടർ അറിയിച്ചു

Intro:Body:റീബിൽഡ് കേരള; അപ്പീലുകൾ ജൂലൈ 16 നകം
തീർപ്പാക്കും:ജില്ല കളക്ടർ

·         റീബിൽഡ് കേരളയിൽ അപ്പീലുകൾ 46,000

ആലപ്പുഴ:പ്രളയാന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് റീബിൽഡ് കേരളയിൽ 46,000 അപേക്ഷകൾ ജില്ലയിൽ ലഭിച്ചതായി ജില്ല കളക്ടർ ഡോ:അദീല അബ്ദുള്ള പറഞ്ഞു. ചേംബറിൽ നടന്ന മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ല കളക്ടർ. പുനർനിർമ്മാണത്തിന് ഇതുവരെയുള്ള അപേക്ഷകൾക്ക് ആവശ്യമായ തുക ലഭ്യമായിട്ടുണ്ട്. അപ്പീലുകൾ കൂടി പരിഗണിക്കുന്നതിന് 100 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെടും. ആരുടേയും പരാതികൾ സർക്കാർ പരിഗണിക്കാതെ ഇരിക്കുന്നില്ല. ഇപ്പോൾ ലഭിച്ച അപ്പീലുകളിൻമേൽ ജൂലൈ 16 നകം അന്തിമ തീരുമാനം എടുക്കും. ജൂലൈ 16 ഓടെ മന്ത്രിമാർ ജില്ലകളിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് മുൻപായി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.പുതുതായി ലഭിച്ച അപേക്ഷകൾ വളരെക്കുറവാണ്. പഴയ അപേക്ഷയിൽ ആക്ഷേപമുള്ളവരാണ് കൂടുതലെന്ന് കരുതുന്നതായി കളക്ടർ പറഞ്ഞു.

റീ ബിൽഡ് കേരളയിൽ അപേക്ഷകൾ പരിഗണിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ എൻജിനിയർ, സെക്രട്ടറി, വില്ലേജ് പ്രതിനിധി എന്നിവർ ഉൾപ്പെടുന്ന സംഘത്തെ കൂടാതെ രണ്ടാമതായി ഒരു ബി കമ്മിറ്റിയെ കൂടി നിയോഗിച്ചിട്ടുണ്ട്. പി.ഡബ്ലൂ.ഡി എഞ്ചിനീയർ കൂടി ഈ കമ്മിറ്റിയിൽ ഉൾപ്പെടും. ജില്ലയിലെ തീരദേശത്ത് ഉണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കായി 194 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പിന് കൈമാറിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെട്ട തുക മുഴുവനായും ലഭ്യമായിട്ടുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു. കളക്ടർ എന്ന നിലയിൽ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. അതോടൊപ്പം തന്നെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്കും പ്രാധാന്യം നൽകി പ്രവർത്തിക്കും. ആരോഗ്യ മേഖലയിലെ പ്രവർത്തന പരിചയം ജില്ലയുടെ ആരോഗ്യരംഗത്തിന് സഹായകമാവുന്ന തരത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്നും കളക്ടർ പറഞ്ഞു. നെഹ്റു ട്രോഫി ജലമേളയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ സബ്ബ് കളക്ടറുടെ നേതൃത്വത്തിൽ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണെന്നും സച്ചിൻ ടെണ്ടുൽക്കർ ജലമേളയുടെ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും കളക്ടർ മാധ്യമങ്ങളോട് വ്യക്തമാക്കി.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.