ആലപ്പുഴ : ചാത്തനാട് സ്ഫോടകവസ്‌തു(explosive) പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു(Death Due to Explosion). അരുൺ കുമാർ(കണ്ണൻ-30) ആണ് മരിച്ചത്. ചാത്തനാട് ശ്‌മശാനത്തിന് സമീപം കിളിയൻപറമ്പിലാണ് സംഭവം.
മരിച്ചയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിക്കുന്നു. ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് സംശയം. ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നും സൂചനയുണ്ട്.
ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.