ETV Bharat / state

ഭവന ശുചിത്വം ഉറപ്പാക്കാൻ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ 'ധൂമസന്ധ്യ' - ആലപ്പുഴ നഗരസഭ

'ഔഷധി' പുറത്തിറക്കിയ അപരാജിച്ച ധൂമചൂർണ്ണം പുകച്ചുകൊണ്ടാണ് ധൂമസന്ധ്യാ ക്യാമ്പയിൻ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്‌ഘാടനം നിയുക്ത എംഎൽഎ പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു.

DHOOMASANDHYA_CAMPAIGN_ALAPPUZHA_MUNICIPALITY_  DHOOMASANDHYA  ALAPPUZHA News]  ALAPPUZHA_MUNICIPALITY  ഔഷധി  ആലപ്പുഴ നഗരസഭ  ആലപ്പുഴ നഗരസഭ വാർത്തകൾ
ഭവന ശുചിത്വം ഉറപ്പാക്കാൻ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ 'ധൂമസന്ധ്യ'
author img

By

Published : May 9, 2021, 1:31 AM IST

ആലപ്പുഴ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ 'ധൂമസന്ധ്യ' ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭയിലെ 52 വാർഡുകളിലേയും മുഴുവൻ വീടുകളിലും ഒന്നിച്ച് ഒരേ സമയത്ത് പുകയ്ച്ച് ക്യാമ്പയിന്‍റെ ഭാഗമാകുവാനാണ് നഗരസഭാ അധികൃതർ ലക്ഷ്യമിട്ടത്. ഇതനുസരിച്ച് നഗരത്തിലെ അരലക്ഷത്തോളം വീടുകളിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

സർക്കാർ പൊതുമേഖലാ സ്ഥാപനമായ 'ഔഷധി' പുറത്തിറക്കിയ അപരാജിച്ച ധൂമചൂർണ്ണം പുകച്ചുകൊണ്ടാണ് ധൂമസന്ധ്യാ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇതിനായുള്ള അപരാജിച്ച ധൂമചൂർണ്ണത്തിന്‍റെ ഓരോ പാക്കറ്റുകൾ നേരത്തെ തന്നെ നഗരസഭാംഗങ്ങൾ വഴിയും ആരോഗ്യ - സന്നദ്ധ പ്രവർത്തകർ വഴിയും വിതരണം ചെയ്തിരുന്നു.പരിപാടിയുടെ ഉദ്‌ഘാടനം നിയുക്ത എംഎൽഎ പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ താമസക്കാരൻ കൂടിയായ അദ്ദേഹം കുടുംബത്തോടൊപ്പം വീട്ടിൽ അപരാജിത ധൂമചൂർണ്ണം പുകച്ചുകൊണ്ടാണ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തത്.

ഭവന ശുചിത്വം ഉറപ്പാക്കാൻ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ 'ധൂമസന്ധ്യ'
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ആലപ്പുഴ നഗരസഭ സംഘടിപ്പിക്കുന്നതെന്നും ലോക്ക്ഡൗൺ ആരംഭിക്കുന്ന ദിവസത്തിൽ അണുനശീകരണം നടത്തികൊണ്ട് ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് 'ധൂമസന്ധ്യ' ക്യാമ്പയിൻ സംഘടിപ്പിച്ചതെന്നും ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ നടത്തിവരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു പ്രവർത്തനം മാത്രമാണ് ഇതെന്നും ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതൽ വായനയ്ക്ക്:ആലപ്പുഴയിൽ സംയുക്ത പരിശോധന നടത്തി കലക്‌ടറും പൊലീസ് മേധാവിയും

ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും സർക്കാർ സംവിധാനങ്ങളും നൽകുന്ന നിർദ്ദേശത്തോടും കൊവിഡിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും ചിത്തരഞ്ജൻ അഭ്യർത്ഥിച്ചു. നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് നഗരസഭാ മന്ദിരത്തിലും ആരിഫ് എംപിയും കുടുംബവും വീട്ടിലും അപരാജിത ധൂമചൂർണ്ണം പുകച്ചുകൊണ്ട് ധൂമക്യാമ്പയിനിൽ പങ്കാളികളായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.