ETV Bharat / state

ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട് പോയ അരൂർ തിരിച്ചു പിടിച്ചു ദെലീമ - ആലപ്പുഴ വാർത്തകൾ

6727 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയം

ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട് പോയ അരൂർ തിരിച്ചു പിടിച്ചു ദെലീമ  Delima recaptures Aroor  ആലപ്പുഴ  ആലപ്പുഴ വാർത്തകൾ  ദെലീമ ജോജോ
ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട് പോയ അരൂർ തിരിച്ചു പിടിച്ചു ദെലീമ
author img

By

Published : May 3, 2021, 2:19 AM IST

ആലപ്പുഴ:കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടുപോയ മണ്ഡലമാണ് ദെലീമയിലൂടെ ഇടതുമുന്നണി തിരിച്ചു പിടിച്ചത്. ഇടതുപക്ഷം എന്താണ് ചെയ്തതെന്ന് ജനങ്ങൾക്ക് മനസ്സിലായി എന്നും,ഇത് ജനങ്ങളുടെ വിജയമാണ്,വിജയത്തിൽ സന്തോഷം ഉണ്ടെന്നും ദെലീമ കൂട്ടിച്ചേർത്തു. ആലപ്പുഴ എം പി എ എം ആരിഫ് ദെലീമയെ പൊന്നാടയണിയിച്ചു സന്തോഷം പങ്കുവെച്ചു.
വോട്ടെണ്ണലിന്‍റെ പകുതിയിൽ സിറ്റിങ് എം എൽ എ ആയ ഷാനിമോൾ ഉസ്മാൻ 658 വോട്ടുകൾക്ക് ലീഡ് ചെയ്തിരുന്നു.എന്നാൽ അഞ്ചാം റൗണ്ടിൽ തന്നെ ദെലീമ ജോജോ ഷാനിമോൾ ഉസ്മാനെതിരെ 1500 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. വോട്ടെണ്ണലിന്‍റെ അവസാന ഘട്ടത്തിൽ ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റൽ വോട്ടുകൾ കൂടാതെ 6727 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട് പോയ അരൂർ തിരിച്ചു പിടിച്ചു ദെലീമ

കഴിഞ്ഞ ഇലക്ഷനിൽ ആരിഫ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലമാണ് അരൂർ.എന്നാൽ ആരിഫ് പാർലിമെന്‍റിലേക്ക് മത്സരിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടി വന്ന അരൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായ ഷാനിമോൾ ഉസ്മാൻ എൽ ഡി എഫ് സ്ഥാനാർഥിയെ കേവലം രണ്ടായിരത്തിൽപരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.ഇതേതുടർന്ന് എൽ ഡി എഫ് മണ്ഡലമായിരുന്ന അരൂർ കോൺഗ്രസിനു വഴി മാറി.എന്നാൽ അന്നത്തെ പരാജയമാണ് ഈ തെരഞ്ഞെടുപ്പിൽ ദെലീമയിലൂടെ എൽ ഡി എഫ് വിജയമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.