ETV Bharat / state

തായങ്കരിയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിയ സംഭവം; യുവാവിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു - Alappuzha

കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കാര്‍ ഉടമയും എടത്വ സ്വദേശിയുമായ മാമ്മൂട്ടില്‍ ജയിംസ്‌ കുട്ടി ജോര്‍ജാണ് മരിച്ചത്

pta alapuzha  തായങ്കരിയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിയ സംഭവം  യുവാവിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു  മാമ്മൂട്ടില്‍ ജയിംസ്‌ കുട്ടി ജോര്‍ജ്ജ്  തായങ്കരി ബോട്ട് ജെട്ടി  കാര്‍ ഉടമ  കാര്‍ കത്തി  Dead body identified  Alappuzha  Thayangari Alappuzha
യുവാവിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു
author img

By

Published : Jul 22, 2023, 10:19 PM IST

ആലപ്പുഴ: കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡിൽ പാർക്ക് ചെയ്‌ത കാര്‍ കത്തി പാെള്ളലേറ്റ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. എടത്വ സ്വദേശിയായ മാമ്മൂട്ടില്‍ ജയിംസ്‌ കുട്ടി ജോര്‍ജാണ് (49) മരിച്ചത്. മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിയാനായത്.

നേരത്തെയുണ്ടായിരുന്ന പരിക്കിനെ തുടര്‍ന്ന് കൈയ്‌ക്കിട്ടിരുന്ന കമ്പിയും ആളെ തിരിച്ചറിയുന്നതില്‍ ഏറെ നിര്‍ണായകമായി. അതേസമയം കാറിനുള്ളില്‍ വച്ച് ജയിംസ്‌ കുട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്.

ദിവസവും മദ്യപിച്ചെത്തുന്ന ജയിംസ്‌കുട്ടി കുടുംബത്തില്‍ കലഹമുണ്ടാക്കാറുണ്ടെന്നും വഴക്കിന് പിന്നാലെ രാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നത് പതിവാണെന്നും കുടുംബം പറഞ്ഞു. സംഭവത്തിന് ഏതാനും സമയം മുമ്പ് വീടിന്‍റെ ആധാരം ഉള്‍പ്പെടെ നശിപ്പിക്കുകയാണെന്ന് ജയിംസ്‌ കുട്ടി ഒരു സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. മക്കളുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ കത്തിച്ചതായാണ് ലഭിക്കുന്ന വിവരം.

ഇന്ന് പുലർച്ചെ നാലരയോടെയാണ് തായങ്കരി ബോട്ട് ജെട്ടി റോഡിൽ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചത്. സംഭവത്തിന് പിന്നാലെ സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് തകഴിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു. തീ നിയന്ത്രണ വിധേയമാക്കിയപ്പോഴാണ് കാറിനകത്ത് ഒരാളെ കണ്ടെത്തിയത്.

തീപൊള്ളലേറ്റ് ദേഹം മുഴുവന്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് എടത്വ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ പൊലീസ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.