ETV Bharat / state

ആലപ്പുഴയിൽ കൂടുതൽ പൊലീസുകാർക്ക് കൊവിഡ്; സേനാംഗങ്ങള്‍ ആശങ്കയില്‍ - alappuza south police news

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്‌ച മാത്രം നാല് പൊലീസുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ആലപ്പുഴ സൗത്ത് പൊലീസ് വാര്‍ത്ത police infected covid news alappuza south police news പൊലീസുകാര്‍ക്ക് കൊവിഡ് വാര്‍ത്ത
പൊലീസ് സ്റ്റേഷന്‍`
author img

By

Published : Jul 25, 2020, 1:13 AM IST

Updated : Jul 25, 2020, 12:28 PM IST

ആലപ്പുഴ: ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ കൂടുതൽ പൊലീസുകാർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച മാത്രം നാല് പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്‍റിജന്‍ പരിശോധനയില്‍ സ്റ്റേഷനിലെ പിആർഒ, റൈറ്റർ, സിപിഒമാർ എന്നിവർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർ ഉച്ചവരെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയിരുന്നതായി പൊലീസുകാർ വ്യക്തമാക്കി. ഇതോടെ മുപ്പതോളം പൊലീസുകാർ ക്വാറൻ്റൈനിൽ പോയി.

ആലപ്പുഴയിൽ കൂടുതൽ പൊലീസുകാർക്ക് കൊവിഡ്

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ സൗത്ത് എഎസ്ഐയുടെ സമ്പർക്ക പട്ടികയിലെ പൊലീസുകാർക്കാണ് വെള്ളിയാഴ്‌ച രോഗം സ്ഥിരികരിച്ചത്. ക്വാറന്‍റൈനില്‍ പോയവർക്ക് പകരം നിയമനം നടക്കാത്തതിനാല്‍ നിലവിലുള്ളവർക്ക് ജോലി സമ്മർദ്ദം ഏറുകയാണ്. എന്നാൽ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. അതേസമയം സേനാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും സ്റ്റേഷൻ അടക്കാത്തതിലും ജോലി സമ്മർദ്ദം ഏറുന്നതിലും പൊലീസുകാർക്കിടയിൽ ആശങ്ക വർധിക്കുകയാണ്. രോഗബാധയുടെ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും അറിയിപ്പ് ലഭിച്ച ഉടനെ ഫയർഫോഴ്‌സ് എത്തി സ്റ്റേഷൻ അണുവിമുക്തമാക്കി.

Last Updated : Jul 25, 2020, 12:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.