ആലപ്പുഴ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലാകെ 1,128 പേര്‍ നിരീക്ഷണത്തില്‍. ആലപ്പുഴ മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിലുള്ള പത്ത് പേർ ഉൾപ്പെടെയാണിത്. പുതുതായി 312 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി. പരിശോധനക്ക് അയച്ച 113 സാമ്പിളുകളിൽ 103 എണ്ണം നെഗറ്റീവാണ്. നാല് സാമ്പിളുകൾ പുതുതായി പരിശോധനക്ക് അയച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കും തൊഴിലുറപ്പുതൊഴിലാളികൾക്കും സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും 120 ബോധവല്‍കരണ ക്ലാസുകൾ സംഘടിപ്പിച്ചു. മുഹമ്മ, കടക്കരപ്പള്ളി എന്നിവിടങ്ങളിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായും ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലയിൽ 25,500 നോട്ടീസുകൾ വിതരണം ചെയ്‌തു. ബോധവല്‍കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരത്തിലധികം പോസ്റ്ററുകൾ പതിപ്പിച്ചു. ആലപ്പുഴ, ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍, കായംകുളം റെയില്‍വെ സ്റ്റേഷനുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി ആരോഗ്യവകുപ്പിന്‍റെ പരിശോധനയും ബോധവല്‍കരണവും നടന്നു.