ETV Bharat / state

സിഐടിയു സംസ്ഥാന സമ്മേളനം സമാപിച്ചു - CITU MARCH

പ്രതിനിധി സമ്മേളന നഗരിയായ അമീൻ നഗറിൽ നിന്നും ആരംഭിച്ച റാലി ആലപ്പുഴ കടപ്പുറത്തെ പൊതുസമ്മേളന വേദിയായ കെ.കെ ചെല്ലപ്പൻ നഗറില്‍ സമാപിച്ചു

സിഐടിയു സംസ്ഥാന സമ്മേളനം  സമാപന ദിനം  സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ  CITU MARCH  ONE LAKH PEOPLE PARTICIPATED
സിഐടിയു സംസ്ഥാന സമ്മേളനം സമാപിച്ചു
author img

By

Published : Dec 20, 2019, 2:12 AM IST

ആലപ്പുഴ: സിഐടിയു പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് സമാപനം. സമാപന ദിനത്തില്‍ തൊഴിലാളികളെ അണിനിരത്തി ആലപ്പുഴയിൽ തൊഴിലാളി റാലി സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളന നഗരിയായ അമീൻ നഗറിൽ നിന്നും ആലപ്പുഴ കടപ്പുറത്തെ പൊതുസമ്മേളന വേദിയായ കെ.കെ ചെല്ലപ്പൻ നഗറിലേക്കാണ് റാലി സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, സംസ്ഥാന സെക്രട്ടറിമാരായ പി.പി ചിത്തരഞ്ജൻ, സി.ബി ചന്ദ്രബാബു എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നൽകി. സിഐടിയുവിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ ട്രേഡ് യൂണിയൻ സംഘടനകളെ പ്രതിനിധീകരിച്ചുള്ള പ്രവര്‍ത്തകരും റാലിയുടെ ഭാഗമായി. കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെയാണ് റാലി ആലപ്പുഴ കടപ്പുറത്ത് എത്തിച്ചേർന്നത്.

Intro:

Body:സിഐടിയു സംസ്ഥാന സമ്മേളനത്തിന് പരിസമാപ്തി കുറിച്ച് ലക്ഷം പേരുടെ മാർച്ച്

ആലപ്പുഴ : സിഐടിയു പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് പരിസമാപ്തിക്കുറിച്ച് ലക്ഷ്യം തൊഴിലാളികളെ അണിനിരത്തി ആലപ്പുഴയിൽ തൊഴിലാളി റാലി സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളന നഗരിയായ അമീൻ നഗറിൽ നിന്നും ആലപ്പുഴ കടപ്പുറത്തെ പൊതുസമ്മേളന വേദിയായ കെ കെ ചെല്ലപ്പൻ നഗറിലേക്കാണ് തൊഴിലാളി റാലി സംഘടിപ്പിച്ചത്.

സമ്മേളനം പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, സംസ്ഥാന സെക്രട്ടറിമാരായ പി പി ചിത്തരഞ്ജൻ, സി ബി ചന്ദ്രബാബു ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി. തുടർന്ന് പിന്നിലായി സിഐടിയുവിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ ട്രേഡ് യൂണിയൻ സംഘടനകളെ പ്രതിനിധീകരിച്ചു പ്രവർത്തകർ അണിനിരന്നു. വിപ്ലവ സമരങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള നിശ്ചല ദൃശ്യാവിഷ്കാരവും കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് റാലി ആലപ്പുഴ കടപ്പുറത്ത് എത്തിച്ചേർന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.