ആലപ്പുഴ: കടൽക്ഷോഭത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് ചേർത്തലക്കൂട്ടം വാട്‌സ് ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്. ചെല്ലാനം പഞ്ചായത്തിലെ 15, 20 വാർഡുകളിലെ ക്യാമ്പുകളിൽ താമസിക്കുന്നവർക്കാണ് ചേർത്തലകൂട്ടം വാട്‌സ് ആപ്പ് ഗ്രൂപ്പ് സഹായം എത്തിച്ചത്.
ALSO READ: നിയുക്ത മന്ത്രി പി പ്രസാദിന് പാർട്ടി ഓഫീസുകളില്‍ സ്വീകരണം
രണ്ട് വാർഡുകളിലെ ക്യാമ്പുകളിലായി 10 ചാക്ക് അരിയാണ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നൽകിയത്. സഹായ വിതരണം നിയുക്ത മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. ചെല്ലാനം പഞ്ചായത്ത് 15 വാർഡ് മെമ്പർ സീമാ ബിനോയ് സഹായം ഏറ്റുവാങ്ങി. ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി എസ്അ ജയകുമാർ, ചേർത്തലക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ് സുമേഷ് പാലംപറമ്പിൽ, സെക്രട്ടറി അജിത് മോൻ, ട്രഷറർ വിപീഷ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ALSO READ: സംസ്ഥാന പൊലീസിന്‍റെ 'ഒരു വയർ ഊട്ട്' പദ്ധതി ആലപ്പുഴ ജില്ലയിൽ ആരംഭിച്ചു