ആലപ്പുഴ: പിഎസ്‌സി ജീവനക്കാരന് പൊലീസ് മർദ്ദനമെന്ന് പരാതി. ചേർത്തല പൂത്തോട്ട പാലത്തിന് സമീപം ശനിയാഴ്ച്ചയായിരുന്നു സംഭവം. പിഎസ്‌സി ജീവനക്കാരനായ രമേശിനെ അകാരണമായി പൊലീസ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. പൊലീസ് വാഹനം റോഡരികില്‍ അനധികൃതമായി പാർക്ക് ചെയ്തത് പറഞ്ഞതിനാണ് മർദ്ദനം. കണ്ണിനും ശരീരത്തിനും പരിക്കുകൾ ഏൽക്കുകയും മുൻ നിരയിലെ പല്ല് പോവുകയും ചെയ്ത രമേശ് ചികിത്സയിലാണ്. ജോലി കളയും എന്നും കേസ് കൊടുത്താൽ കുടുംബമായി ജീവിക്കാൻ സമ്മതിക്കില്ലെന്നും പൊലീസ് പറഞ്ഞതായി രമേശിന്‍റെ പരാതിയിൽ പറയുന്നു. വിഷയത്തിൽ പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് രമേശ് പരാതി നൽകാൻ തീരുമാനിച്ചത്.
പിഎസ്‌സി ജീവനക്കാരന് പൊലീസ് മർദ്ദനം; പല്ല് പോയെന്ന് പരാതി
കണ്ണിനും ശരീരത്തിനും പരിക്കുകൾ ഏൽക്കുകയും മുൻ നിരയിലെ പല്ല് പോവുകയും ചെയ്ത രമേശ് ചികിത്സയിലാണ്.
ആലപ്പുഴ: പിഎസ്‌സി ജീവനക്കാരന് പൊലീസ് മർദ്ദനമെന്ന് പരാതി. ചേർത്തല പൂത്തോട്ട പാലത്തിന് സമീപം ശനിയാഴ്ച്ചയായിരുന്നു സംഭവം. പിഎസ്‌സി ജീവനക്കാരനായ രമേശിനെ അകാരണമായി പൊലീസ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. പൊലീസ് വാഹനം റോഡരികില്‍ അനധികൃതമായി പാർക്ക് ചെയ്തത് പറഞ്ഞതിനാണ് മർദ്ദനം. കണ്ണിനും ശരീരത്തിനും പരിക്കുകൾ ഏൽക്കുകയും മുൻ നിരയിലെ പല്ല് പോവുകയും ചെയ്ത രമേശ് ചികിത്സയിലാണ്. ജോലി കളയും എന്നും കേസ് കൊടുത്താൽ കുടുംബമായി ജീവിക്കാൻ സമ്മതിക്കില്ലെന്നും പൊലീസ് പറഞ്ഞതായി രമേശിന്‍റെ പരാതിയിൽ പറയുന്നു. വിഷയത്തിൽ പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് രമേശ് പരാതി നൽകാൻ തീരുമാനിച്ചത്.
ആലപ്പുഴ : പിഎസ്‌സി ജീവനക്കാരന് പോലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി ചേർത്തല പൂത്തോട്ട പാലത്തിനു സമീപം ശനിയാഴ്ച്ചയായിരുന്നു സംഭവം. പിഎസ്‌സി ജീവനക്കാരനായ രമേശ് എന്നയാളെ അകാരണമായി പോലീസ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. പോലീസ് ജീപ്പ് റോഡിന്റെ വളവിൽ പരസ്പ്പരം കാണാൻ പോലും കഴിയാത്ത ഇരുട്ടിൽ അനധികൃതമായി പാർക്ക് ചെയ്തത് ശ്രെദ്ധയിൽപ്പെട്ടത് രമേശ് പോലീസിനോട് പറഞ്ഞത്തിൽ ഷുഭിതരായാണ് പോലീസ് ഇദ്ദേഹത്തെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കണ്ണിനും ശരീരത്തിനും പരിക്കുകൾ ഏൽക്കുകയും മുൻ നിരയിലെ പല്ല് പോവുകയും ചെയ്ത ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. ജോലി കളയും എന്നും കേസ് കൊടുത്താൽ കുടുംബമായി മനഃസമാധാനമായി ജീവിക്കാൻ സമ്മതിക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് രമേശ് പരാതിപ്പെടുന്നത്. പോലീസിന്റെ ക്രൂരമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് രമേശ് പരാതി നൽകാൻ തീരുമാനിച്ചത്.Conclusion: