ETV Bharat / state

നടുഭാഗം ചുണ്ടന്‍ സിബിഎല്‍ ജൈത്രയാത്ര തുടരുന്നു; പുളിങ്കുന്നാറ്റില്‍ എട്ടാം ജയം കുറിച്ചു - pulinkunnu boat race

പുളിങ്കുന്നാറ്റില്‍ നടന്ന മത്സരത്തില്‍ 1.3 ലക്ഷം കാണികളെ സാക്ഷി നിര്‍ത്തി, 3:37 മിനിറ്റ് കൊണ്ട് നടുഭാഗം തുഴഞ്ഞെത്തിയപ്പോള്‍ കാരിച്ചാല്‍ 3:45 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്‌തു. ദേവസ് 3:46 മിനിറ്റില്‍ മൂന്നാമതെത്തി.

നടുഭാഗം ചുണ്ടന്‍ സിബിഎല്‍ ജൈത്രയാത്ര തുടരുന്നു; പുളിങ്കുന്നില്‍ എട്ടാം ജയം കുറിച്ചു
author img

By

Published : Nov 2, 2019, 8:41 PM IST

Updated : Nov 2, 2019, 10:26 PM IST

ആലപ്പുഴ: തുടര്‍ച്ചയായ നാല് ജയത്തോടെ ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ മേധാവിത്തം ഉറപ്പിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) എട്ടാം ജയം തുഴഞ്ഞെടുത്തു. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിങ് റോവേഴ്‌സ്), എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്) എന്നിവരെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് നടുഭാഗം ചുണ്ടന്‍ സിബിഎല്ലിലെ അപ്രമാദിത്യം ഉറപ്പിച്ചത്. കാരിച്ചാല്‍ രണ്ടാം സ്ഥാനവും ദേവസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നടുഭാഗം ചുണ്ടന്‍ സിബിഎല്‍ ജൈത്രയാത്ര തുടരുന്നു; പുളിങ്കുന്നാറ്റില്‍ എട്ടാം ജയം കുറിച്ചു

സിബിഎല്ലിലെ ആദ്യ നാലുമത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം കൊച്ചി മറൈന്‍ഡ്രൈവില്‍ മാത്രമാണ് പരാജയമറിഞ്ഞത്. പുളിങ്കുന്നാറ്റില്‍ നടന്ന മത്സരത്തില്‍ 1.3 ലക്ഷം കാണികളെ സാക്ഷി നിര്‍ത്തി, 3:37 മിനിറ്റ് കൊണ്ട് നടുഭാഗം തുഴഞ്ഞെത്തിയപ്പോള്‍ കാരിച്ചാല്‍ 3:45 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്‌തു. ദേവസ് 3:46 മിനിറ്റില്‍ മൂന്നാമതെത്തി. ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സെല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു.

ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ 128 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ 63 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ 59 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 55 പോയിന്‍റുമായി നാലാം സ്ഥാനത്താണ്. 45 പോയിന്‍റുമായി ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) അഞ്ചാം സ്ഥാനത്തേക്കെത്തി. 42 പോയിന്‍റുമായി വീയപുരം (പ്രൈഡ് ചേസേഴ്‌സ്) ആറാം സ്ഥാനത്താണ്. പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്‌സ്) 26 പോയിന്‍റുമായി ഏഴാം സ്ഥാനത്തും മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്) 23 പോയിന്‍റുമായി എട്ടാം സ്ഥാനത്തും തുടരുന്നു. സെന്‍റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-17 പോയിന്‍റ്) ഒമ്പതാം സ്ഥാനത്താണ്.

സംസ്ഥാന ടൂറിസം അഡീഷണല്‍ ഡയറക്‌ടറും കെടിഡിസി എംഡിയുമായ കൃഷ്‌ണ തേജ ഐ.എ.എസ് ഒന്‍പതാം മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാവേലിക്കര എംപി കൊടിക്കുന്നേല്‍ സുരേഷ് സമ്മാനദാനം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ സി.കെ.സദാശിവന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്‌ടര്‍ ബി.രാധാകൃഷ്‌ണമേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Intro:Body:ചാമ്പ്യൻസ് ബോട്ട് ലീഗ് : ഒമ്പതാം മത്സരത്തിന് ശേഷവും നടുഭാഗം ആധിപത്യം നിലനിർത്തി

ആലപ്പുഴ : പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ഒമ്പതാം മത്സരത്തിലും നടുഭാഗം ചുണ്ടന് ജയം. പുളിങ്കുന്ന് ജലോത്സവത്തിന് തിരശ്ശീല വീണപ്പൾ നടുഭാഗം ചുണ്ടനിൽ തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് ഒന്നാമതെത്തിയത്. മൂന്ന് മിനിറ്റ് മുപ്പത്തിയേഴ് സെക്കന്‍റ് കൊണ്ട് തുഴഞ്ഞാണ് ട്രോപ്പിക്കൽ ടൈറ്റാൻ ടീമിന്‍റെ പേരിൽ അങ്കത്തിനിറങ്ങിയ പി.ബി.സി. ഒന്നാമതായി ഫിനിഷ് ചെയ്തത്. കാരിച്ചാൽ ചുണ്ടനിൽ തുഴയെറിഞ്ഞ പൊലീസ് ബോട്ട് ക്ലബാണ് രണ്ടാമതെത്തിയത്. മൂന്ന് മിനിറ്റ് നാല്പത്തിയഞ്ച് സെക്കന്‍റ് സമയം കൊണ്ടാണ് റേഞ്ചിങ് റോവേഴ്സ് എന്ന പേരിലിറങ്ങിയ പൊലീസ് ബോട്ട് ക്ലബ്ബ് ഫിനിഷ് ചെയ്തത്. ദേവാസ് ചുണ്ടനിൽ ഇറങ്ങിയ എൻസിഡിസി കുമരകം ബോട്ട് ക്ലബിന് മൂന്ന് മിനിറ്റ് നാല്പത്തിയാറ് സെക്കന്‍റ് കൊണ്ട് മൂന്നാമത് എത്താനെ കഴിഞ്ഞുള്ളു. മൈറ്റി ഓർവേസ്. എന്നതാണ് എൻസിഡിസിയുടെ ടീം. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് ഏറ്റവും കൂടുതൽ പോയിന്‍റ് നേടി ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്തെ 12 ജലോത്സവങ്ങള്‍ കോര്‍ത്തിണക്കി സംഘടിപ്പിച്ച മത്സരത്തില്‍ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളാണ് മാറ്റുരച്ചത്. തുടക്കം മുതൽ തന്നെ വ്യക്തമായ ആധിപത്യമായിരുന്നു ട്രാക്കിൽ നടുഭാഗം ചുണ്ടൻ കാഴ്ചവെച്ചത്. മികച്ച സ്റ്റാർട്ടിംഗ് കിട്ടിയത് കൊണ്ടാണ് നടുഭാഗത്തിന് ഇത്തവണയും ഒന്നാമതെത്താൻ കഴിഞ്ഞത് എന്നാണ് വള്ളംകളിപ്രേമികളുടെ വിലയിരുത്തൽ.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഒമ്പതാം മത്സരം അവസാനിച്ചപ്പോൾ ഒരെണ്ണം ഒഴികെ എട്ടിലും ഒന്നാമതെത്തിയത് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനായിരുന്നു. പ്രഥമ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരമായ നെഹ്‌റു ട്രോഫിയിലും നടുഭാഗം ചുണ്ടനാണ് വിജയിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പിബിസിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ കാരിച്ചാൽ ചുണ്ടനിൽ തുഴയെറിഞ്ഞ പോലീസ് ബോട്ട് ക്ലബ് രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്.

ഏറ്റവും കൂടുതലാളുകൾ ഒരേ ടീമിൽ പങ്കെടുക്കുന്ന മത്സരമെന്ന ഖ്യാതിയാണ് ചുണ്ടൻ വള്ളംകളിയുടെ പ്രത്യേകത. ആഘോഷങ്ങൾക്കായി രൂപകല്പന ചെയ്തിട്ടുള്ള പ്രത്യേകതരം വള്ളമാണ്‌ ചുണ്ടൻ വള്ളം.ചെമ്പകശ്ശേരി രാജാക്കന്മാർ യുദ്ധതിനായി ചുണ്ടൻ വള്ളം ഉപയോഗിച്ചിരുന്നു കേരളത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ് ചുണ്ടൻ വള്ളം. മത്സരത്തിൽ ഒന്‍പത് ചുണ്ടൻ വള്ളങ്ങളാണ് പുളിങ്കുന്നാറ്റിൽ ഓളപ്പരപ്പിൽ മാറ്റുരയ്ക്കാനിറങ്ങിയത്. സാധാരണ ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തുന്നവർ ഫൈനലിലെത്തുന്ന പരമ്പരാഗത രീതി വിട്ട് മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന വള്ളങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ ഫൈനലിൽ എത്തുന്നത്. ലീഗിലെ 12 മത്സരങ്ങളും പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് നിലയില്‍ മുന്നില്‍ എത്തുന്ന ടീമാണ് സിബിഎല്‍ കിരീടം സ്വന്തമാക്കുക. 25 ലക്ഷം രൂപയാണ് ജേതാക്കള്‍ക്കുളള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയും ലഭിക്കും. ആലപ്പുഴയില്‍ നടന്ന നെഹ്രു ട്രോഫി ജലോത്സവത്തോടെ തുടക്കം കുറിച്ച സിബിഎല്‍ നവംബര്‍ 23ന് കൊല്ലത്ത് പ്രസിഡന്‍റ് ട്രോഫി ജലോത്സവത്തോടെയാണ് സമാപിക്കുക. ഇനി മൂന്ന് മത്സരങ്ങളാണ് സിബിഎല്ലിൽ നടക്കാനുള്ളത്. നവംബർ 9ന് കായംകുളം കായലിലാണ് അടുത്ത സിബിഎൽ മത്സരം നടക്കുക.

Conclusion:
Last Updated : Nov 2, 2019, 10:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.