ETV Bharat / state

ആരവങ്ങളില്ല; ചമ്പക്കുളം മൂലം ജലോത്സവം ചടങ്ങ് മാത്രമായി - മ്പക്കുളം മൂലം ജലോത്സവം ചടങ്ങുകളിൽ ഒതുങ്ങി

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്കായി എത്തിച്ച വിഗ്രഹം ചമ്പക്കുളത്തെ മാപ്പിളശേരി തറവാട്ടില്‍ നിന്ന് ജലഘോഷയാത്രയായി കൊണ്ടുപോയതിന്‍റെ ചരിത്ര സ്മരണയിലാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടക്കുന്നത്.

Champakkulam moolam boat race  ചമ്പക്കുളം മൂലം ജലോത്സവം  മ്പക്കുളം മൂലം ജലോത്സവം ചടങ്ങുകളിൽ ഒതുങ്ങി  Champakkulam moolam boat race in alappuzh
വാദ്യമേളങ്ങളും ഹർഷാരവങ്ങളുമില്ല; ചമ്പക്കുളം മൂലം ജലോത്സവം ചടങ്ങുകളിൽ ഒതുങ്ങി
author img

By

Published : Jun 24, 2021, 10:29 PM IST

Updated : Jun 24, 2021, 10:47 PM IST

ആലപ്പുഴ: വാദ്യമേളങ്ങളും ആരവങ്ങളുമില്ലാതെ ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം ചടങ്ങുകൾ മാത്രമായി നടത്തി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് വള്ളംകളി നടത്താതെ ആചാരപരമായ ചടങ്ങ് മാത്രമായി ഒതുക്കിയത്.

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ പാൽപ്പായസമടക്കുള്ള മൂലക്കാഴ്ചയുമായി ഉച്ചയ്ക്ക് ചമ്പക്കുളം മഠത്തിൽ ക്ഷേത്രത്തിൽ എത്തിയ അമ്പലപ്പുഴ സംഘത്തെ വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്നുള്ള ക്ഷേത്ര ദർശനവും ആചാര ചടങ്ങുകൾക്കും ശേഷം ഒരു ചുരുളൻ വള്ളത്തിന്‍റെ അകമ്പടിയോടെ സംഘം മാപ്പിളശേരി തറവാട്ടിൽ എത്തി വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ നിലവിളക്കിൽ ദീപം തെളിയിച്ചു. പിന്നീട് ചമ്പക്കുളം വലിയപള്ളിയിൽ ദർശനം നടത്തി സംഘം മടങ്ങിയതോടെ മൂലം വളളംകളിയുടെ ചടങ്ങുകൾക്ക് സമാപനമായി.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങുകൾ

കഴിഞ്ഞ വർഷത്തെ പോലെ തന്നെ ജില്ല കലക്ടറുടെ അനുമതിയോടെ സംഘാടകർ മാത്രമായിരുന്നു ചുരുളൻ വള്ളത്തിൽ അകമ്പടി സേവിക്കാൻ ഉണ്ടായിരുന്നത്. ആർഡിഒ സന്തോഷ് കുമാർ, അമ്പലപ്പുഴ ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണർ എസി ഹരികുമാർ, റവന്യു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ആരവങ്ങളില്ല; ചമ്പക്കുളം മൂലം ജലോത്സവം ചടങ്ങ് മാത്രമായി

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്കായി എത്തിച്ച വിഗ്രഹം ചമ്പക്കുളത്തെ മാപ്പിളശേരി തറവാട്ടില്‍ നിന്ന് ജലഘോഷയാത്രയായി കൊണ്ടുപോയതിന്‍റെ ചരിത്ര സ്മരണയിലാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടക്കുന്നത്. ചമ്പക്കുളം ജലമേളയോടെയാണ് കേരളത്തിലെ ജലോസവങ്ങൾക്ക് തുടക്കം കുറിക്കുക.

Also read: മൊബൈൽ ടവറിൽ കയറി അത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു

Last Updated : Jun 24, 2021, 10:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.