ETV Bharat / state

കേന്ദ്രസംഘം ആലപ്പുഴയിൽ, നാശനഷ്ടങ്ങള്‍ വിലയിരുത്തി

മടവീണ പാടശേഖരങ്ങളും കടലാക്രമണ പ്രദേശങ്ങളും സന്ദർശിച്ചു

മഴക്കെടുത്തിയുടെ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ആലപ്പുഴയിൽ
author img

By

Published : Sep 17, 2019, 8:50 PM IST

Updated : Sep 18, 2019, 6:11 AM IST

ആലപ്പുഴ: 2019 ലെ പ്രകൃതിക്ഷോഭ നാശനഷ്‌ടങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം ആലപ്പുഴയിലെത്തി. ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് മൂന്നംഗ സംഘത്തിന്‍റെ വിലയിരുത്തൽ. മടവീണ പാടശേഖരങ്ങളും കടലാക്രമണ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. കേന്ദ്ര ജലവിഭവ വകുപ്പിലെ ബി. മോഹൻ മുരളി, റീജണൽ ഓഫീസർ വി.വി. ശാസ്‌ത്രി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് റൂറൽ ഡവലപ്‌മെന്‍റിലെ എച്ച്.ആർ. മീണ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി ഡോക്‌ടർ അൻഡ്രൂസ് പെൻസർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കേന്ദ്രസംഘം ആലപ്പുഴയിൽ, നാശനഷ്ടങ്ങള്‍ വിലയിരുത്തി

ജില്ലയിലെ 10 പഞ്ചായത്തുകളിലായി 19 ഇടങ്ങളിൽ മട വീഴ്‌ച ഉണ്ടെന്നും ഇതുമൂലം 1051.96 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചതായും ജില്ലയിലാകെ 5524.50 ഹെക്ടർ കൃഷിനാശം സംഭവിച്ചതായും കൃഷിവകുപ്പ് യോഗത്തിൽ അറിയിച്ചു. ഉർജ്ജ മേഖലയിൽ 12 ട്രാൻസ്ഫോർമറുകൾ നശിച്ചതായും 459 കിലോമീറ്റർ വൈദ്യുത ലൈനിന് തകരാർ സംഭവിച്ചതായും വൈദ്യുത വകുപ്പും അറിയിച്ചു. മത്സ്യമേഖലയിൽ കനത്ത നാശനഷ്ടം ഉണ്ടായെന്നാണ് സംഘത്തിന്‍റെ വിലയിരുത്തൽ. 21 മത്സ്യബന്ധന ബോട്ടുകൾ പൂർണമായും തകർന്നു. 40 എണ്ണത്തിന് ഭാഗികമായി നാശം സംഭവിച്ചു. 412 വലകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും നശിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏഴ് പാലങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

ജില്ലയിലെ തീരപ്രദേശങ്ങളായ ചേർത്തല താലൂക്കിലെ ഒറ്റമശ്ശേരി, കടക്കരപ്പള്ളി ഭാഗങ്ങളിലും അമ്പലപ്പുഴ താലൂക്കിലെ ഓമനപ്പുഴ, കാട്ടൂർ, പുറക്കാട്, വളഞ്ഞവഴി ഭാഗങ്ങളിലും അടിയന്തിരമായി കടലാക്രമണത്തിന് എതിരെ ഭിത്തികെട്ടി വീടുകൾ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ബന്ധപ്പെട്ട വകുപ്പുകൾ സംഘത്തെ ബോധ്യപ്പെടുത്തി.

കാർഷിക സംരക്ഷണ പ്രവർത്തനത്തിൽ പങ്കെടുത്ത കുടുംബശ്രീ പ്രവർത്തകരെ അഭിനന്ദിച്ചാണ് സംഘം മടങ്ങിയത്. തുടർന്ന് വലിയ തുരുത്ത് പാടശേഖര പരിസരം, ചെറു കായൽപ്പാടം, സി - ബ്ലോക്ക്, മാർത്താണ്ഡം കായൽ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.

Intro:Body:മഴക്കേടുത്തിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ആലപ്പുഴയിൽ

*മടവീണ പാടശേഖരങ്ങളും കടലാക്രമണ പ്രദേശങ്ങളും സന്ദർശിച്ചു

ആലപ്പുഴ: 2019 ലെ പ്രകൃതിക്ഷോഭ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ആലപ്പുഴയിലെത്തി. കേന്ദ്ര ജലവിഭവ വകുപ്പിലെ ബി.മോഹൻ മുരളി, റീജണൽ ഓഫീസർ വി.വി.ശാസ്ത്രി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് റൂറൽ ഡവലപ്‌മെന്റിലെ എച്ച്.ആർ മീണ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി ഡോക്ടർ അൻഡ്രൂസ് പെൻസർ എന്നിവരാണ് സംഘത്തിലുള്ളത്.

ജില്ലയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച് തകർന്ന വീടുകളും കടലേറ്റത്തിന്റെ രൂക്ഷതയും സംഘം വിലയിരുത്തി. രാവിലെ കൈനകരിയിലെത്തിയ സംഘം ഏറെ നേരം മടവീണതും പുതിയ മടകെട്ടുന്നതുമായ ജോലികൾ നോക്കിക്കണ്ടു. മട നിർമാണത്തിന് നേതൃത്വം നൽകുന്ന മതി മോഹനനുമായി മടകെട്ടുന്ന രീതി സംബന്ധിച്ച് ചോദിച്ചറിഞ്ഞു. മണൽച്ചാക്ക് നിറയ്ക്കുന്നതിന് നേതൃത്വം നൽകുന്ന കുടുംബശ്രീ പ്രവർത്തകരുമായും സംഘം സംസാരിച്ചു. കാർഷിക സംരക്ഷണ പ്രവർത്തനത്തിൽ പങ്കെടുത്ത കുടുംബശ്രീ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്താണ് സംഘം മടങ്ങിയത്. തുടർന്ന്
കേന്ദ്ര സംഘം ഉച്ചയോടെ വലിയ തുരുത്ത് പാടശേഖരത്തിന്റെ പരിസരം, ചെറു കായൽപ്പാടം, സി - ബ്ലോക്ക്, മാർത്താണ്ഡം കായൽ എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി. ഉച്ചയ്ക്ക് ശേഷം ആദ്യം തോട്ടപ്പള്ളി സ്പിൽവേയാണ് സന്ദർശിച്ചത്. പൊഴിമുറിച്ച ഭാഗങ്ങളും ആഴം കൂട്ടുന്ന പ്രവർത്തികളും സംഘം വിലയിരുത്തി. അവിടെ നിന്ന് എടത്വയിലെത്തി മീൻ വളർത്തൽകേന്ദ്രത്തിലുണ്ടായ നാശനഷ്ടം കണ്ടു. തുടർന്ന് അമ്പലപ്പുഴ വളഞ്ഞവഴി മാധവൻമുക്കിലെത്തി സംഘം കടലാക്രമണത്തിൽ തകർന്ന വീടുകൾ സന്ദർശിച്ചു. പിന്നീട് കാട്ടൂരിലെത്തി അവിടുത്തെ കടലാക്രമണ പ്രദേശങ്ങളും സന്ദർശിച്ചു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മൂന്നംഗ കേന്ദ്രസംഘത്തെ അനുഗമിച്ചു.Conclusion:
Last Updated : Sep 18, 2019, 6:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.